കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹൊസ്‌നി മുബാറക്കിന്‌ ജീവപര്യന്തം

  • By Shabnam Aarif
Google Oneindia Malayalam News

Hosni Mubarak
കെയ്‌റോ: സ്ഥാനഭ്രഷ്ടനാക്കപ്പെട്ട മുന്‍ ഈജിപ്‌ഷ്യന്‍ പ്രസിഡന്റ്‌ ഹൊസ്‌നി മുബാറക്കിനെ കോടതി ജീവപര്യന്തം തടവിന്‌ ശിക്ഷിച്ചു. കഴിഞ്ഞ വര്‍ഷം ഹൊസ്‌നി ഭരണത്തിലിരുന്ന സമയത്ത്‌ തനിക്കെതിരെ വിപ്ലവം നയിച്ചവരെ വധിച്ച കേസിലാണ്‌ ഇപ്പോള്‍ ശിക്ഷ വിധിച്ചിരിക്കുന്നത്‌.

ഹൊസ്‌നിക്കൊപ്പം മുന്‍ ആഭ്യന്തരമന്ത്രി ഹബീബുല്‍ അഡ്‌ലിയെയും ജീവപര്യന്തം തടവിന്‌ ശിക്ഷിച്ചിട്ടുണ്ട്‌. എന്നാല്‍ മുബാറക്കിന്റെ മക്കളായ അലാ, ഗമാല്‍ എന്നിവരെയും ആറ്‌ മുന്‍ പൊലീസ്‌ കമാന്‍ഡര്‍മാരെയും കോടതി വെറുതെ വിട്ടു.

2011 ഫെബ്രുവരി 11ന്‌ തെരുവില്‍ കൂടിയിരുന്ന 900ത്തോളം ആള്‍ക്കാരെ വെടിവെച്ചു കൊല്ലാന്‍ ഉത്തരവ്‌ നല്‍കിയ കേസിലാണ്‌ ഇപ്പോള്‍ ശിക്ഷ വിധിച്ചിരിക്കുന്നത്‌. ഈജിപിതില്‍ നടന്ന ജനകീയ പ്രക്ഷോഭത്തിന്റെ പതിനെട്ടാം നാളിലായിരുന്നു ഈ കൂട്ടക്കുരുതി.

ഈ കേസിനു പുറമെ ഭരണകാലയളവില്‍ നടത്തിയ നിരവധി അഴിമതി കേസുകളിലും മുബാറക്കിനെതിരെ വിചാരണ നടന്നുകൊണ്ടിരിക്കുകയാണ്‌. ഇതില്‍ അഴിമതിക്ക്‌ കൂട്ടു നിന്നു എന്നാരോപിച്ച്‌ അദ്ദേഹത്തിന്റെ പുത്രന്‍മാരും വിചാരണ നേരിടുന്നുണ്ട്‌. ഈ കേസില്‍ കുറ്റക്കാരെന്ന്‌ തെളിഞ്ഞാല്‍ മുബാറക്കിന്‌ വധശിക്ഷയും, മക്കള്‍ക്ക്‌ മൂന്നു വര്‍ഷം വരെ തടവ്‌ ശിക്ഷയും ആണ്‌ പ്രതീക്ഷിക്കപ്പെടുന്നത്‌.

English summary
Egypt's ex-President Hosni Mubarak was sentenced to life in prison on Saturday for his role in the killing of protesters during last year's revolution that forced him from power.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X