വ്യാവസായിക വളര്‍ച്ചാനിരക്ക് ഇടിയും
ദില്ലി: ടെക്സ്റ്റൈല്‍, സിമന്റ്, വളം മേഖലകളില്‍ ഉത്പാദനം ഗണ്യമായി കുറഞ്ഞതിനാല്‍ ഏപ്രില്‍-ജൂണ്‍ പാദത്തിലെ വ്യാവസായി വളര്‍ച്ചാനിരക്ക് കുത്തനെ താഴേക്കിറങ്ങാന്‍ സാധ്യത. രൂപയുടെ വിലയിടിവ്, ഉയര്‍ന്ന പണപ്പെരുപ്പം, വര്‍ധിച്ച ധനകമ്മി എന്നിവയും നിരക്കിനെ സ്വാധീനിക്കും.
കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി നടത്തിയ സര്‍വെയിലാണ് ഈ കണ്ടെത്തല്‍.114 സെക്ടറുകളിലെ 35000ഓളം കമ്പനികളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിച്ചതിനുശേഷമാണ് ഈ പ്രഖ്യാപനം നടത്തിയത്.
നിര്‍മാണ മേഖല, റബര്‍ ഗുഡ്സ്, ടയര്‍, ക്രൂഡ് കമ്പനികളുടെ വളര്‍ച്ചാനിരക്ക് പൂജ്യത്തിനും പത്തുശതമാനത്തിനും ഇടയിലായിരിക്കും. അതേ സമയം ടെക്സ്റ്റൈല്‍, ട്രാന്‍സ്ഫോര്‍മര്‍, പമ്പ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളുടെ വളര്‍ച്ച നെഗറ്റീവ് ടെറിട്ടറിയിലേക്കായിരിക്കുമെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
അതേ സമയം എല്‍സിഡി, എല്‍ഇഡി, മൈക്രോഓവന്‍ കമ്പനികള്‍ 20 ശതമാനത്തിനു മുകളില്‍ വളര്‍ച്ചാനിരക്കു നേടും. സാമ്പത്തിക മേഖലയില്‍ റിസര്‍വ് ബാങ്ക് കൊണ്ടു വന്ന കര്‍ശന നടപടികള്‍ വളര്‍ച്ചാനിരക്കിനെ ബാധിച്ചുവെന്നു വേണം കരുതാന്‍. പക്ഷേ, പണപ്പെരുപ്പം നിയന്ത്രിക്കാനും ധനകമ്മി കുറയ്ക്കാനും കര്‍ശന നിയന്ത്രണങ്ങള്‍ അനിവാര്യമാണുതാനും-സിഐഐ ഡയറക്ടര്‍ ജനറല്‍ ചന്ദര്‍ജിത് ബാനര്‍ജി അറിയിച്ചു.
നിലവിലുള്ള സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നു രാജ്യത്തെ കൈപിടിച്ചുയര്‍ത്താന്‍ സര്‍ക്കാറിന്റെയും കേന്ദ്രഭാഗത്തിന്റെയും ഭാഗത്തുനിന്നും ഫലപ്രദമായ നടപടികളുണ്ടാകേണ്ടതുണ്ട്.
-
റിയല്‍ എസ്റ്റേറ്റ് ബിസിനസ്സുകാര്‍ക്ക് നേട്ടങ്ങൾ, അധിക വരുമാനം ലഭിക്കും, കടങ്ങളുണ്ടാക്കും, സാമ്പത്തിക വാരഫലം -
കൊച്ചിയിലെ ഗതാഗത കുരുക്കിന് വലിയ ആശ്വാസം; വരാപ്പുഴ പാലം ഇന്ന് തുറക്കും, അപ്രോച്ച് റോഡ് പൂർത്തിയായി -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി! -
ബെംഗളൂരു കൂട്ട ലേ ഓഫ്;പണി പോയതോടെ സകല പണിയും പാളിയോ? ഈ അനുഭവം പാഠമാക്കാം -
'രഞ്ജിത്ത് ആ സ്ത്രീക്ക് ഞങ്ങളൊക്കെ നോക്കി നിൽക്കെ ഉമ്മ കൊടുത്തു, മുറിയിലേക്ക് കയറി';ശാന്തിവിള ദിനേശ് -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
'വിരസതയും ഈഗോയും വില്ലനായി, വർഷങ്ങൾക്ക് ശേഷം പരസ്പരം മിസ് ചെയ്തു'; ലിസിയെ കുറിച്ച് പ്രിയദർശൻ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
കേരളത്തിലെ രാഷ്ട്രീയ സമവാക്യം മാറി മറിയുന്നു; ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാത്ത ഫലം വരുമോ?












Click it and Unblock the Notifications