കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വ്യാവസായിക വളര്‍ച്ചാനിരക്ക് ഇടിയും

Google Oneindia Malayalam News

ദില്ലി: ടെക്‌സ്‌റ്റൈല്‍, സിമന്റ്, വളം മേഖലകളില്‍ ഉത്പാദനം ഗണ്യമായി കുറഞ്ഞതിനാല്‍ ഏപ്രില്‍-ജൂണ്‍ പാദത്തിലെ വ്യാവസായി വളര്‍ച്ചാനിരക്ക് കുത്തനെ താഴേക്കിറങ്ങാന്‍ സാധ്യത. രൂപയുടെ വിലയിടിവ്, ഉയര്‍ന്ന പണപ്പെരുപ്പം, വര്‍ധിച്ച ധനകമ്മി എന്നിവയും നിരക്കിനെ സ്വാധീനിക്കും.

കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി നടത്തിയ സര്‍വെയിലാണ് ഈ കണ്ടെത്തല്‍.114 സെക്ടറുകളിലെ 35000ഓളം കമ്പനികളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിച്ചതിനുശേഷമാണ് ഈ പ്രഖ്യാപനം നടത്തിയത്.

നിര്‍മാണ മേഖല, റബര്‍ ഗുഡ്‌സ്, ടയര്‍, ക്രൂഡ് കമ്പനികളുടെ വളര്‍ച്ചാനിരക്ക് പൂജ്യത്തിനും പത്തുശതമാനത്തിനും ഇടയിലായിരിക്കും. അതേ സമയം ടെക്‌സ്റ്റൈല്‍, ട്രാന്‍സ്‌ഫോര്‍മര്‍, പമ്പ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളുടെ വളര്‍ച്ച നെഗറ്റീവ് ടെറിട്ടറിയിലേക്കായിരിക്കുമെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

അതേ സമയം എല്‍സിഡി, എല്‍ഇഡി, മൈക്രോഓവന്‍ കമ്പനികള്‍ 20 ശതമാനത്തിനു മുകളില്‍ വളര്‍ച്ചാനിരക്കു നേടും. സാമ്പത്തിക മേഖലയില്‍ റിസര്‍വ് ബാങ്ക് കൊണ്ടു വന്ന കര്‍ശന നടപടികള്‍ വളര്‍ച്ചാനിരക്കിനെ ബാധിച്ചുവെന്നു വേണം കരുതാന്‍. പക്ഷേ, പണപ്പെരുപ്പം നിയന്ത്രിക്കാനും ധനകമ്മി കുറയ്ക്കാനും കര്‍ശന നിയന്ത്രണങ്ങള്‍ അനിവാര്യമാണുതാനും-സിഐഐ ഡയറക്ടര്‍ ജനറല്‍ ചന്ദര്‍ജിത് ബാനര്‍ജി അറിയിച്ചു.

നിലവിലുള്ള സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നു രാജ്യത്തെ കൈപിടിച്ചുയര്‍ത്താന്‍ സര്‍ക്കാറിന്റെയും കേന്ദ്രഭാഗത്തിന്റെയും ഭാഗത്തുനിന്നും ഫലപ്രദമായ നടപടികളുണ്ടാകേണ്ടതുണ്ട്.

English summary
A sharp fall is expected in the growth of industrial sectors such as textile machinery, cement and fertiliser in the April-June quarter owing to the rupee’s depreciation, high inflation and fiscal deficit, a study said Sunday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X