Get Updates
Get notified of breaking news, exclusive insights, and must-see stories!

വീടുകാണാന്‍ മഹാശ്വേത ദേവിക്ക് പിണറായിയുടെ ക്ഷണം

Pinarayi Vijayan
തിരുവനന്തപുരം: ജ്ഞാനപീഠം ജേതാവും ബംഗാളി എഴുത്തുകാരിയുമായ മഹാശ്വേതാ ദേവിക്ക് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ തുറന്ന കത്ത്. മഹാശ്വേതാ ദേവിയുടെ ആരോപണങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും അതേനാണയത്തിലൂടെ തന്നെയാണ് പിണറായി മറുപടി നല്‍കുന്നത്.

തന്റെ വീട് രമ്യഹര്‍മമാണോ എന്ന് മഹാശ്വേതാ ദേവിക്ക് നേരിട്ട് പരിശോധിക്കാമെന്ന് പിണറായി കത്തില്‍ വ്യക്തമാക്കി. തന്റെ വീടിന്റെ വാതില്‍ എപ്പോഴും തുറന്നു തന്നെ ഇരിക്കും. തന്റെ ഗ്രാമത്തില്‍ തന്നെയാണ് വീട്. താങ്കള്‍ക്ക് എപ്പോള്‍ വേണമെങ്കിലും നേരിട്ടെത്തി പരിശോധിക്കാം. ഇതിന്റെ ചെലവു കണക്കുകള്‍ സുതാര്യമാണ്.

സിപിഎമ്മിനെതിരെ ആരൊക്കെയോ നടത്തുന്ന തെറ്റിദ്ധാരണ വിശ്വസിച്ചാണ് താങ്കള്‍ ആരോപണം ഉന്നയിച്ചിരിക്കുന്നത്. കേരളത്തിലും ബംഗാളിലും സിപിഎമ്മിനെ ശത്രുക്കള്‍ വളഞ്ഞാക്രമിക്കുകയാണ്. അത്തരക്കാര്‍ നടത്തുന്ന തെറ്റിദ്ധാരണയില്‍ വിശ്വസിച്ചാണ് ആരോപണം ഉന്നയിക്കുന്നതെന്നും കത്തില്‍ പറയുന്നു.

മഹാശ്വാതാദേവിയ്‌ക്കെതിരെ സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി എം.എം.മണി നടത്തിയ വിവാദപരാമര്‍ശങ്ങളും അതിന് മഹാശ്വേത ദേവിയുടെ പ്രതികരണത്തെപ്പറ്റിയും കത്തില്‍ പിണറായി പരാമര്‍ശിയ്ക്കുന്നുണ്ട്. നാട്ടിന്‍പുറത്ത് പണിയെടുത്തും പാര്‍ടി കെട്ടിപ്പടുത്തും നേതൃത്വത്തിലേക്ക് വളര്‍ന്നുവന്നയാളാണ് മണി. നാഗരിക പരിഷ്‌കാരങ്ങളോ തേച്ചു വെടിപ്പാക്കിയ ഭാഷയോ ഒന്നും അദ്ദഹേത്തിന് അതുകൊണ്ടുതന്നെ ഉണ്ടാവില്ല. ഗ്രാമീണമായ ഒരു 'നേരേ വാ നേരേ പോ' രീതിയുണ്ടാവാം. ഗോത്രമേഖലയില്‍ പ്രവര്‍ത്തിച്ച് പരിചയമുള്ള നിങ്ങള്‍ക്ക് ആ ഗ്രാമീണതയും തൊഴിലാളി സഹജമായ ആത്മാര്‍ത്ഥതയും മനസ്സിലാവേണ്ടതാണ്. മണിയുടെ വാക്കുകളെ എതിര്‍ക്കാം പക്ഷേ അദ്ദേഹത്തിന്റെ പ്രാകൃത രൂപത്തെ അധിക്ഷേപിക്കരുത് പിണറായി കത്തില്‍ ചൂണ്ടിക്കാണിയ്ക്കുന്നു.

ഏറെക്കാലമായി ധാരാളംപേര്‍ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്തുപോരുന്ന സാഹിത്യകാരിയും സാമൂഹ്യപ്രവര്‍ത്തകയുമായ മഹാശ്വേതാദേവിക്ക് തന്നെ കുറിച്ചുള്ള തെറ്റിദ്ധാരണകളുണ്ടെന്നും ഇക്കാര്യം ദൃഢീകരിക്കുന്നതാണ് അവര്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ എഴുത്തെന്നും കത്തില്‍ പറയുന്നു.

പശ്ചിമബംഗാളില്‍ മമതയെ അനുകൂലിച്ചിരുന്ന മഹാശ്വേതാ ദേവിക്ക് ഇപ്പോള്‍ മമതയാണ് ജനാധിപത്യവാദിയെന്ന തെറ്റിദ്ധാരണ മാറിയിട്ടുണ്ടാകാമെന്നും കത്തിലുണ്ട്. മണിയെ അനുകൂലിക്കുന്ന പിണറായിയുടെ നിലപാടിനെ വിമര്‍ശിച്ച് മഹാശ്വേതാ ദേവി കത്തയച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+