കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വില്വാദ്രിയില്‍ സമൂതിരിയുടെ നിധിയൊളിഞ്ഞിരിക്കുന്നു

  • By Ajith Babu
Google Oneindia Malayalam News

Vilwadrinatha Temple
തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ നിലവറകളില്‍ നിന്ന് കണ്ടെത്തിയ കോടികളുടെ മഹാനിധി കണ്ടെത്തിയ സംഭവത്തിന് പിന്നാലെ കേരളത്തിലെ മറ്റൊരു ക്ഷേത്രത്തിലും നിധി ഒളിഞ്ഞിരിക്കുന്നുണ്ടെന്ന വാര്‍ത്തകള്‍ പുറത്തുവരുന്നു.

സംസ്ഥാനത്തെ പ്രശസ്ത തീര്‍ഥാടന കേന്ദ്രങ്ങളില്‍ ഒന്നായ തൃശൂര്‍ ജില്ലയിലെ തിരുവില്വാമല വില്വാദ്രിനാഥ ക്ഷേത്രത്തില്‍ നിധി ഒളിഞ്ഞിരിക്കുന്നുണ്ടെന്ന അഭ്യൂഹങ്ങളാണ് പ്രചരിക്കുന്നത്. മൈസൂര്‍ സുല്‍ത്താനായിരുന്ന ഹൈദരാലിയുടെ പടയോട്ട കാലത്ത് സാമൂതിരി രാജാക്കന്മാര്‍ ക്ഷേത്രത്തോട് ചേര്‍ന്ന് നിധി സൂക്ഷിച്ചിരിയ്ക്കാന്‍ സാധ്യതയുണ്ടെന്ന് ചരിത്രകാരന്മാര്‍ പറയുന്നു.

ശ്രീകോവിലിന് പുറത്തുള്ള ചുറ്റമ്പലത്തിലെ ഇരുട്ട് നിറഞ്ഞ മുറിയിലെ കരിങ്കല്ലില്‍ തീര്‍ത്ത നിലവറില്‍ അമൂല്യവസ്തുക്കള്‍ ഉണ്ടെന്നാണ് കരുതപ്പെടുന്നത്. തീര്‍ത്ഥാടനകാലത്ത് മാത്രം തുറക്കുന്ന പുനര്‍ജ്ജനി ഗുഹയില്‍ നിന്നും ഇവിടേക്ക് രഹസ്യവഴിയുണ്ടാകാന്‍ സാധ്യതയുണ്ടെന്നും പറയപ്പെടുന്നു.

ഭീമന്‍ പാറക്കല്ല് കൊണ്ട് മൂടിയ നിലയില്‍ ക്ഷേത്രത്തിന് പത്തടിയോളം താഴ്ചയില്‍ സ്ഥിതി ചെയ്യുന്ന രഹസ്യ നിലവറ ഇരുപത് വര്‍ഷം മുമ്പാണ് കണ്ടെത്തിയത്. കൊച്ചിന്‍ ദേവസ്വം അധികൃതരും ക്ഷേത്ര സമിതിയും പുരാവസ്തു വകുപ്പും ചേര്‍ന്ന് നിലവറ തുറന്ന് പരിശോധിയ്ക്കാന്‍ ശ്രമം നടത്തിയെങ്കിലും വിജയിച്ചിരുന്നില്ല.

നിധിയുണ്ടെന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ക്ഷേത്രത്തിന്റെ സുരക്ഷ നേരത്തെ വര്‍ധിപ്പിച്ചിരുന്നു. മഫ്ടിയിലുള്ള പൊലീസാണ് ക്ഷേത്രത്തിന് കാവല്‍ നില്‍ക്കുന്നത്.

കേരളത്തിലെ ഏറ്റവും പ്രശസ്തമായ ശ്രീരാമ ക്ഷേത്രങ്ങളിലൊന്നാണ് വില്വാദ്രിനാഥ ക്ഷേത്രം, ശ്രീരാമ സഹോദരനായ ലക്ഷ്മണനെയും ഒരേ പ്രാധാന്യത്തോടെ ഇവിടെ ആരാധിച്ചുവരുന്നുണ്ട്. ലക്കിടി റെയില്‍വേ സ്‌റ്റേഷന് സമീപം, വില്വാമലയില്‍ സ്ഥിതി ചെയ്യുന്ന വില്വാദ്രിനാഥ ക്ഷേത്രത്തിന് ആറ് നൂറ്റാണ്ട് പഴക്കമുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്.

English summary
The Kerala Police has proposed strict security arrangements for the 600-year-old Sree Vilwadrinatha temple at Thiruvilwamala in Thrissur district following reports that the underground secret cellar in the shrine could be holding invaluable treasures like the chambers of Sri Padmanabha Swamy temple in Thiruvananthapuram.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X