Get Updates
Get notified of breaking news, exclusive insights, and must-see stories!

ബസ്സിനു മുകളില്‍ വിമാനത്തിന്റെ ക്രാഷ് ലാന്‍ഡിങ്

Plane Crash
അക്രെ: ഘാന തലസ്ഥാനമായ അക്രെയില്‍ ചരക്കുവിമാനം നിറയെ യാത്രക്കാരുമായി സഞ്ചരിക്കുകയായിരുന്ന ബസ്സിനുമുകളില്‍ ഇടിച്ചു. നൈജീരിയന്‍ കമ്പനിയായ അലിഡ് എയറിന്റെ ബോയിങ് 727 വിമാനത്തിന്റെ ക്രാഷ് ലാന്‍ഡിങിനിടെയായിരുന്നു സംഭവം. പത്തുപേര്‍ മരിച്ചതായി ഖാന വെബ് റിപ്പോര്‍ട്ട് ചെയ്തു. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത.

കൊടോകോ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ്‌ അപകടമുണ്ടായത്. വിമാനത്താവളത്തിന്റെ വേലിക്കെട്ടുകളും തകര്‍ത്ത് പുറത്തേക്കോടിയ വിമാനം റോഡിലെ ബസ്സില്‍ ചെന്ന് ഇടിക്കുകയായിരുന്നു. വിമാനത്തിലുള്ള നാലു ജീവനക്കാരും രക്ഷപ്പെട്ടിട്ടുണ്ട്.

നഗരത്തിലെ സ്റ്റേഡിയത്തിലും സൈനിക ആസ്ഥാനത്തിനും ഇടയിലായി അപകടമുണ്ടായതുകൊണ്ടാണ് മരണസംഖ്യ കുറഞ്ഞത്. അപകടത്തിന്റെ കാരണം കണ്ടെത്താന്‍ ഉന്നത തല അന്വേഷണം ആരംഭിച്ചതായി ഘാന വൈസ് പ്രസിഡന്റ് ജോണ്‍ ഡ്രമാനി മഹാമ അറിയിച്ചു.

സൈന്യവും അഗ്നിശമനസേനയും തക്ക സമയത്ത് ഉണര്‍ന്നു പ്രവര്‍ത്തിച്ചതുകൊണ്ടാണ് കൂടുതല്‍ അപകടമുണ്ടാവാതിരുന്നത്. നിലവില്‍ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണ്. ആശങ്കപ്പെടേണ്ട കാര്യങ്ങളൊന്നുമില്ല.

രാത്രി ജോലി കഴിഞ്ഞു മടങ്ങുമ്പോള്‍ നല്ല മഴയുണ്ടായിരുന്നു. അപ്പോഴാണ് താഴ്ന്നു വരുന്ന വിമാനം കണ്ടത്. ബസ്സിനുമുകളിലേക്ക് അമരുന്നതും ആര്‍പ്പുവിളികളും കേട്ടു-അപകടത്തിനു ദൃക്‌സാക്ഷിയായ കോഫി അനര്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+