നൈജീരിയയില്‍ വിമാനം തകര്‍ന്ന് 150ലേറെ മരണം

തലസ്ഥാനമായ അബുജയില്‍ നിന്നും ലാഗോസിലേക്ക് സര്‍വീസ് നടത്തുന്ന ഡാന എയര്‍ലൈന്‍ വിമാനമാണ് തകര്‍ന്നത്. അപകടസമയത്ത് 153 പേര്‍ വിമാനത്തിലുണ്ടായിരുന്നു.
ലാഗോസ് വിമാനത്താവളത്തിനടുത്തായാണ് തകര്‍ന്നുവീണത്. മേഖലയാകെ കറുത്ത പുകകൊണ്ട് മൂടിയിരിക്കുകയാണ്. വിമാനത്തിനുള്ളിലുള്ള ആരും രക്ഷപ്പെടാനിടയില്ലെന്ന് എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. ബിബിസി റിപ്പോര്‍ട്ടനുസരിച്ച് മരണസംഖ്യ 162 ആണ്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ അപകടത്തില്‍ പെടുന്ന രണ്ടാമത്തെ നൈജീരിയന്‍ വിമാനമാണിത്. ഘാന തലസ്ഥാനമായി അക്രെയില്‍ നൈജീരിയന്‍ ചരക്കുവിമാനം ഒരു ബസ്സിനു മുകളിലായി ക്രാഷ് ലാന്‍ഡിങ് നടത്തിയതിനെ തുടര്‍ന്ന് പത്തുപേര്‍ മരിച്ചിരുന്നു. അലിഡ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള ബോയിങ് 727 വിമാനമാണ് അപകടത്തില്‍ പെട്ടത്.












Click it and Unblock the Notifications