• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Elections 2019

നൈജീരിയയില്‍ വിമാനം തകര്‍ന്ന് 150ലേറെ മരണം

ലാഗോസ്: നൈജീരിയയിലെ ലാഗോസ് നഗരത്തില്‍ യാത്രാവിമാനം തകര്‍ന്ന് വീണ് 150ലേറെ പേര്‍ മരിച്ചു. രണ്ടു നിലകെട്ടിടത്തിനു മുകളിലേക്കാണ് വിമാനം തകര്‍ന്നു വീണത്. പ്രാഥമിക വിവരങ്ങളനുസരിച്ച് മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്.

തലസ്ഥാനമായ അബുജയില്‍ നിന്നും ലാഗോസിലേക്ക് സര്‍വീസ് നടത്തുന്ന ഡാന എയര്‍ലൈന്‍ വിമാനമാണ് തകര്‍ന്നത്. അപകടസമയത്ത് 153 പേര്‍ വിമാനത്തിലുണ്ടായിരുന്നു.

ലാഗോസ് വിമാനത്താവളത്തിനടുത്തായാണ് തകര്‍ന്നുവീണത്. മേഖലയാകെ കറുത്ത പുകകൊണ്ട് മൂടിയിരിക്കുകയാണ്. വിമാനത്തിനുള്ളിലുള്ള ആരും രക്ഷപ്പെടാനിടയില്ലെന്ന് എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. ബിബിസി റിപ്പോര്‍ട്ടനുസരിച്ച് മരണസംഖ്യ 162 ആണ്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ അപകടത്തില്‍ പെടുന്ന രണ്ടാമത്തെ നൈജീരിയന്‍ വിമാനമാണിത്. ഘാന തലസ്ഥാനമായി അക്രെയില്‍ നൈജീരിയന്‍ ചരക്കുവിമാനം ഒരു ബസ്സിനു മുകളിലായി ക്രാഷ് ലാന്‍ഡിങ് നടത്തിയതിനെ തുടര്‍ന്ന് പത്തുപേര്‍ മരിച്ചിരുന്നു. അലിഡ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള ബോയിങ് 727 വിമാനമാണ് അപകടത്തില്‍ പെട്ടത്.

English summary
A passenger plane crashed into a two-story building in the Nigerian city of Lagos on Sunday, according to officials.
 
 Casualty figures are yet to be determined. There were a total of 153 people on board, international media say.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more