സൂര്യന്റെ പൊട്ടുകുത്തല്‍ നിങ്ങള്‍ക്കും കാണാം

ഇനി ശുക്രസംതരണം നടക്കുന്നത് 2117ല്‍ മാത്രമാണ് എന്നതിനാല്‍ ഇനിയൊരിക്കല്‍കൂടി ഈ പ്രതിഭാസം കാണാന്‍ ഇപ്പോള്‍ ജീവിച്ചിരയ്ക്കുന്ന രും തന്നെയുണ്ടാവില്ലെന്ന കാര്യം ഏതാണ്ടുറപ്പാണ്.
സൂര്യമണ്ഡലത്തിലുന് മുകളിലൂടെ ഒരു കറുത്ത പൊട്ടുപോലെ ശുക്രന്‍ കടന്നുപോകുന്നത് ശാസ്ത്രലോകത്തെ സംബന്ധിച്ചിടത്തോളം അതീവ പ്രാധാന്യമുള്ള വേളയാണ്. 1761ലും 1769ലും നടന്ന ശുക്രസംതരണ സമയത്ത് ശേഖരിച്ച വിവരങ്ങള്‍ ഉപയോഗിച്ച് കണക്കുകൂട്ടിയണ് ഭൂമിയില്‍നിന്ന് സൂര്യനിലേക്കുള്ള ദൂരം ആദ്യമായി കൃത്യതയോടെ കണക്കാക്കിയത് എന്നത് ഇതിന്റെ പ്രാധാന്യം വ്യക്തമാക്കുന്നു.
സൂര്യമുഖത്തിലൂടെ കറുത്ത പൊട്ടുപോലെ ശുക്രന്‍ തെന്നിനീങ്ങുന്ന വിസ്മയക്കാഴ്ചയ്ക്ക് സാക്ഷ്യംവഹിക്കാന്‍ വാനിരീക്ഷകരും ശാസ്ത്രവിദ്യാര്‍ഥികളും കാത്തിരിക്കുകയാണ്. സൂര്യഗ്രഹണത്തിലെന്നപോലെ സൂര്യനിലേക്ക് നേരിട്ടുനോക്കാന്‍ പാടില്ലെന്ന് വാനിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു. സണ്‍ഫില്‍റ്ററുകളോ മറ്റ് സുരക്ഷിത നിരീക്ഷണ മാര്‍ഗ്ഗങ്ങളോ ഉപയോഗിച്ച് മത്രമേ ഈ പ്രതിഭാസം വീക്ഷിക്കാവുയെന്നാണ് അവര്‍ അറിയിച്ചിരിയ്ക്കുന്നത്.
ആറുമണിക്കൂര്‍ നാല്‍പ്പത് മിനിറ്റാണ് സംതരണത്തിന്റെ സമയം. നാസയും മറ്റ് നിരീക്ഷണകേന്ദ്രങ്ങളും സംതരണത്തിന്റെ തത്സമയസംപ്രേഷണം നടത്തുന്നുണ്ട്.












Click it and Unblock the Notifications