സച്ചിന്‍ ഇനി എംപി സച്ചിന്‍ ടെണ്ടുല്‍ക്കര്‍

കായികമേഖലയുടെ പുരോഗതിക്ക് വേണ്ടി പ്രവര്‍ത്തിക്കും എന്നു പറഞ്ഞ സച്ചിന്‍ ക്രിക്കറ്റില്‍ ഇനിയും തുടരുമെന്നും വിരമിക്കുന്നതിനെ കുറിച്ച് ആലോചിച്ചിട്ടില്ല എന്നും പറഞ്ഞു. രാജ്യസഭാംഗം ആക്കണം എന്നാവശ്യപ്പെട്ട് ആരെയും സമീപിച്ചിട്ടില്ല എന്നും സച്ചിന്‍ വ്യക്തമാക്കി.
സത്യപ്രതിജ്ഞാ ചടങ്ങില്‍ ഭാര്യ അഞ്‌ജലിയും കേന്ദ്ര മന്ത്രിമാരും സച്ചിനൊപ്പം ഉണ്ടായിരുന്നു. ഏപ്രിലിലാണ് സച്ചിനെ രാഷട്രപതി രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്‌തത്. ബോളിവുഡ് നടി രേഖയെയും വ്യവസായ അനു ആഗയെയും സച്ചിനൊപ്പം നാമനിര്‍ദ്ദേശം ചെയ്‌തിരുന്നു.
അനു ആഗയും രേഖയും നേരത്തെ സത്യപ്രതിജ്ഞ ചെയ്‌തിരുന്നു. സച്ചിന്‍ രാജ്യസഭാംഗം ആവുന്നതിനെ അലുകൂലിച്ചും പ്രതികൂലിച്ചും നിരവധി പ്രമുഖര്‍ പ്രതികരിച്ചിരുന്നു. സച്ചിനെ പോലെ ഒരു കായിക താരം രാജ്യസഭയില്‍ എന്തു ചെയ്യാനാണ് എന്നാണ് ശിവസേന നേതാവ് ബാല്‍ത്താക്കറെ ചോദിച്ചിരുന്നത്.
രാജ്യസഭാംഗം എന്ന നിലയിലും സച്ചിന് രാജ്യത്തിന് വേണ്ടി മികച്ച പ്രകടനം കാഴ്‌ച വെക്കാന്‍ കഴിയുമെന്ന് ഇന്ത്യന്‍ ക്യാപ്‌റ്റന്‍ മഹേന്ദ്ര സിങ് ധോണി പറഞ്ഞു.












Click it and Unblock the Notifications