നൈജീരിയന്‍ വിമാനപകടം; മരിച്ചവരില്‍ മലയാളിയും

കഴിഞ്ഞ രണ്ടുവര്‍ഷമായി അബുജയില്‍ എച്ച് പി കമ്പനിയുടെ കസ്റ്റമര്‍ സര്‍വ്വീസ് എന്‍ജിനീയറായി ജോലി ചെയ്യുകയായിരുന്നു. കമ്പനി യോഗത്തില്‍ പങ്കെടുത്ത ശേഷം ലാഗോസില്‍ നിന്നും മടങ്ങവെയാണ് വിമാനം അപകടത്തില്‍പെട്ടത്. ഈ മാസം അവസാനം നാട്ടിലേക്ക് വരുമെന്ന് റിജോ വീട്ടുകാരെ അറിയിച്ചിരുന്നു.
വിമാനത്തിലെ മുഴുവന്‍ യാത്രക്കാരും കൊല്ലപ്പെട്ടതായി സിവില്‍ വ്യോമയാന അതോറിറ്റി മേധാവി ഹാരോള്‍ഡ് ഡെമുറീന്‍ പറഞ്ഞിരുന്നു.
ലോഗോസ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം ജനവാസ കേന്ദ്രത്തില്‍ ഇരുനില കെട്ടിടത്തിന് മുകളിലാണ് ഡാന എയര്‍ലൈന്‍സിന്റെ വിമാനം ഞായറാഴ്ച രാത്രി തകര്‍ന്നുവീണത്. അപകടത്തില്‍ വിമാനത്തിലുണ്ടായിരുന്ന 153 പേരും മരിച്ചു. കെട്ടിടത്തില്‍ ഇടിച്ചുവീണ വിമാനത്തിന് തീപിടിച്ചതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ അപകടത്തില്‍ പെടുന്ന രണ്ടാമത്തെ നൈജീരിയന്‍ വിമാനമാണിത്. ഘാന തലസ്ഥാനമായി അക്രെയില്‍ നൈജീരിയന്‍ ചരക്കുവിമാനം ഒരു ബസ്സിനു മുകളിലായി ക്രാഷ് ലാന്‍ഡിങ് നടത്തിയതിനെ തുടര്‍ന്ന് പത്തുപേര്‍ മരിച്ചിരുന്നു. അലിഡ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള ബോയിങ് 727 വിമാനമാണ് അപകടത്തില്‍ പെട്ടത്.












Click it and Unblock the Notifications