കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്‍ഫോപാര്‍ക്ക്: വിഎസിനെതിരെ അന്വേഷണമില്ല

  • By Ajith Babu
Google Oneindia Malayalam News

VS Achuthanandan
തൃശൂര്‍: ഇന്‍ഫോപാര്‍ക്ക് സി.ഇ.ഒ നിയമനത്തിലെ ക്രമക്കേട് സംബന്ധിച്ച് അന്ന് മുഖ്യമന്ത്രിയായിരുന്ന വി.എസ്.അച്യുതാനന്ദന്റെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി തൃശൂര്‍ വിജിലന്‍സ് കോടതി തള്ളി.

ഇടതുസഹയാത്രികനായ സെബാസ്റ്റ്യന്‍ പോളിന്റെ ബന്ധുവായ ജിജോ ജോസഫിനെ ഇന്‍ഫോ പാര്‍ക്ക് സിഇഒ ആയി നിയമച്ചതിനെതിരെയായിരുന്നു ഹര്‍ജി. ഒന്നാം റാങ്കുകാരനായ കിഷോര്‍ പിള്ളയെ തഴഞ്ഞ് രണ്ടാം റാങ്കുകാരനായ ജോജി ജോസഫിനെ സിഇഒ ആയി നിയമിക്കുകയായിരുന്നെന്നാണ് ആരോപണം.

സെബാസ്റ്റ്യന്‍ പോളിന്റെ ഒത്താശയോടെ അന്നത്തെ മുഖമന്ത്രിയായിരുന്ന വി.എസ് അച്യുതാനന്ദനാണ് ഈ നിയമനത്തിന് സഹായം ചെയ്തതെന്നും ആരോപണമുയര്‍ന്നിരുന്നു. മലയാളവേദി സംസ്ഥാന പ്രസിഡന്റ് ജോര്‍ജ് വട്ടുകുളമാണ് വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.

കിഷോര്‍ പിള്ളയുടെ അപേക്ഷ താമസിച്ചാണ് ലഭിച്ചതെന്നായിരുന്നു സര്‍ക്കാരിന്റെ വിശദീകരണം. കിഷോറിന്റെ അപേക്ഷ ഹാജരാക്കാന്‍ കോടതി നിര്‍ദേശിച്ചെങ്കിലും പരാതിക്കാരന് ഇത് ഹാജരാക്കാന്‍ കഴിഞ്ഞിരുന്നില്ല. അപേക്ഷ കാണാതായെന്നായിരുന്നു വിവരാവകാശപ്രകാരം നല്‍കിയ അപേക്ഷയ്ക്ക് മറുപടി ലഭിച്ചത്. അതേസമയം ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിക്കുമെന്ന് പരാതിക്കാരന്‍ വ്യക്തമാക്കി.

English summary
A Vigilance Court here today dismissed a petition filed against opposition leader V S Achuthanandan alleging corruption in the appointment of Jijo Joseph as CEO of Kochi Infopark.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X