Get Updates
Get notified of breaking news, exclusive insights, and must-see stories!

വിഎസിന്റെ തല വേണ്ടവര്‍ക്ക് മണിയുടെ തലയും വേണ്ടേ?

Berlin Kunjananthan Nair
കോഴിക്കോട്: ഒഞ്ചിയത്തെ അമ്മമാര്‍ മക്കള്‍ക്ക് ഇനി ചന്ദ്ര എന്നും ചന്ദ്രശേഖരനെന്നും മക്കള്‍ക്കു പേരുവിളിക്കും. ഇടതുപക്ഷ ഏകോപനസമിതി സംസ്ഥാന സെക്രട്ടറി കെഎസ് ഹരിഹരന്‍ പറഞ്ഞു. ഞങ്ങളുടേത് അധികാരരാഷ്ട്രീയമല്ല. സിപിഎം പിന്തുടര്‍ന്ന കോര്‍പ്പറേറ്റ് രാഷ്ട്രീയം ശരിയല്ലായെന്ന് ഓരോ ദിവസവും തെളിഞ്ഞുകൊണ്ടിരിക്കുകയാണ്. ചന്ദ്രശേഖരന്റെ കൊലപാതകത്തിനുശേഷം രൂപീകരിച്ച കമ്യൂണിസ്റ്റ് കൂട്ടായ്മയുടെ സംസ്ഥാനത്തെ ആദ്യ യോഗത്തില്‍ വാര്‍ഷിക പ്രമേയം അവതരിപ്പിച്ചുസംസാരിക്കുകയായിരുന്നു ഹരിഹരന്‍.

പാര്‍ട്ടിക്കാര്‍ക്ക് വിഎസിനെ പുറത്താക്കുക എളുപ്പമല്ല. ഇറങ്ങിവന്നാല്‍ കാസര്‍ക്കോട് നിന്നു തിരുവനന്തപുരം വരെ അദ്ദേഹം ഒരു കേരളയാത്ര നടത്തിയാല്‍ എകെജി സെന്റര്‍ ഒരു ശീട്ടുകൊട്ടാരം പോലെ തകര്‍ന്നു വീഴും-ഉദ്ഘാടന പ്രസംഗത്തില്‍ ബെര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ പറഞ്ഞു.

പിണറായിയെ എതിര്‍ത്തപ്പോള്‍ എന്നെ പുറത്താക്കാന്‍ 24 മണിക്കൂറേ എടുത്തുള്ളൂ. എന്നാല്‍ പെണ്ണുപിടി കേസില്‍ കുടുങ്ങിയ ശശിയെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കാന്‍ ഒരു കൊല്ലം വേണ്ടി വന്നു. വിഎസിനെ പുറത്താക്കാന്‍ മുറവിളി കൂട്ടുന്നവര്‍ എന്തുകൊണ്ട് മണിയെ പുറത്താക്കാന്‍ പറയുന്നില്ല.

പ്രഫസര്‍ എസ് സുഗതന്‍, പുരോഗമന കലാസാഹിത്യ സംഘം മുന്‍ വൈസ് ചെയര്‍മാന്‍ വിപി വാസുദേവന്‍, ദേശാഭിമാനി മുന്‍ എഡിറ്റര്‍ സിദ്ധാര്‍ത്ഥന്‍ പരുത്തിക്കാട്, ടി എല്‍ സന്തോഷ്, പികെ മോന്‍സി എന്നിവര്‍ക്കു പുറമെ ലിബറേഷന്‍ കള്‍ച്ചറല്‍ സെന്ററിന്റെ കവിത, ജെഎന്‍യു ചെയര്‍മാന്‍ സുജാത ഡെ, ശിവാനി നാഥ്(ജെഎന്‍യു) പങ്കെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+