Get Updates
Get notified of breaking news, exclusive insights, and must-see stories!

വിഎസ് സത്യം പറഞ്ഞു തുടങ്ങി: ആര്യാടന്‍

 Aryadan Muhammed
കയ്പമംഗലം: കുറച്ചു നാളുകളായി പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന്‍ സത്യങ്ങള്‍ പറഞ്ഞു കൊണ്ടിരിക്കുകയാണെന്ന് വൈദ്യുതി-ഗതാഗതമന്ത്രി ആര്യാടന്‍ മുഹമ്മദ്. സംസ്‌കാരസാഹിതി കയ്പമംഗലം നിയോജകമണ്ഡലം കമ്മിറ്റിയുടെ അവാര്‍ഡ് ദാനസമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു മന്ത്രി.

നിലവില്‍ അദ്ദേഹം സ്വീകരിച്ചിരിക്കുന്ന നിലപാട് നല്ലതാണ്. എന്നാല്‍ അത്എത്ര കാലം തുടരുമെന്ന് അറിയില്ല. പാര്‍ട്ടി അദ്ദേഹത്തെ ഭയപ്പെടുത്തി ഈ നിലപാടില്‍നിന്ന് പിന്തിരിക്കുമോയെന്ന് അറിയില്ല. വിഎസ് തന്റെ ഇപ്പോഴത്തെ നിലപാടുകൡ നിന്ന് പിന്തിരിഞ്ഞാല്‍ ജനങ്ങള്‍ അദ്ദേഹത്തിനെതിരെ തിരിയുമെന്നും ആര്യാടന്‍ പറഞ്ഞു.

പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ കൊല്ലപ്പെട്ട ആര്‍എംപി നേതാവ് ടിപി ചന്ദ്രശേഖരന്റെ വീട് സന്ദര്‍ശിച്ചിരുന്നു. ടിപി വധത്തില്‍ പാര്‍ട്ടിയുടെ നിലപാടിനെതിരെ പരസ്യമായി രംഗത്തു വന്ന വിഎസ് ടിപിയുടെ വീട് സന്ദര്‍ശിച്ചത് പാര്‍ട്ടി നേതൃത്വത്തെ ആശങ്കയിലാക്കിയിട്ടുണ്ട്..

ടിപി വധത്തില്‍ ഔദ്യോഗിക പക്ഷത്തിനെതിരെ പരസ്യമായി രംഗത്തുവന്ന വിഎസ് ചന്ദ്രശേഖരനെ ധീരനായ കമ്മ്യൂണിസ്റ്റ് എന്ന് വിശേഷിപ്പിച്ചിരുന്നു. ടിപി വധത്തില്‍ പിണറായിയുടെ നിലപാടില്‍ നിന്ന് വ്യത്യസ്തമാണ് തന്റെ നിലപാടെന്നും പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ചന്ദ്രശേഖരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് താന്‍ എടുത്ത നിലപാടില്‍ നിന്ന് പിന്നോട്ടില്ലെന്ന് സൂചിപ്പിക്കുന്നതാണ് വിഎസിന്റ പുതിയ നീക്കം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+