വിഎസിന്റെ സന്ദര്‍ശനം പാര്‍ട്ടി അറിയാതെ:രാമകൃഷ്ണന്‍

ടിപി വധക്കേസ് അന്വേഷണത്തിലെ പരാതി കോടതിയെ അറിയിക്കാമെന്ന് വിഎസ് പറഞ്ഞിരുന്നു. എല്ലാക്കാര്യങ്ങളും പാര്‍ട്ടി അറിയണമെന്നില്ല. ടിപി ചന്ദ്രശേഖരന്റെ വീട് സന്ദര്‍ശിക്കുന്നതില്‍ നിന്ന് പാര്‍ട്ടി ആരെയും വിലക്കിയിട്ടില്ല. എന്നാല്‍ ആര്‍എംപി പ്രവര്‍ത്തകരാണ് ടിപിയുടെ വീട് സന്ദര്‍ശിക്കുന്നതില്‍ നിന്ന് ചില സിപിഎം പ്രവര്‍ത്തകരെ വിലക്കിയത്. ചിലര്‍ക്ക് മാത്രമാണ് അവര്‍ സന്ദര്‍ശനാനുമതി നല്‍കിയത്.
കേസില്‍ സിപിഎം അന്വേഷണസംഘത്തെയും മാധ്യമങ്ങളെയും ഭീഷണിപ്പെടുത്തി എന്ന പ്രചാരണം തെറ്റാണ്. സിപിഎം ആരേയും ഭീഷണിപ്പെടുത്തിയിട്ടില്ല. യുഡിഎഫും ചില മാധ്യമങ്ങളുമാണ് ഇത്തരം ആരോപണത്തിന് പിന്നിലെന്നും രാമകൃഷ്ണന്‍ പറഞ്ഞു.
ടിപി വധത്തില്‍ ഔദ്യോഗിക പക്ഷത്തിനെതിരെ പരസ്യമായി രംഗത്തുവന്ന വിഎസ് ചന്ദ്രശേഖരനെ ധീരനായ കമ്മ്യൂണിസ്റ്റ് എന്ന് വിശേഷിപ്പിച്ചിരുന്നു. ടിപി വധത്തില്‍ പിണറായിയുടെ നിലപാടില്‍ നിന്ന് വ്യത്യസ്തമാണ് തന്റെ നിലപാടെന്നും പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ചന്ദ്രശേഖരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് താന്‍ എടുത്ത നിലപാടില്‍ നിന്ന് പിന്നോട്ടില്ലെന്ന് സൂചിപ്പിക്കുന്നതാണ് വിഎസിന്റ പുതിയ നീക്കം.












Click it and Unblock the Notifications