കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യ സന്ദര്‍ശനം: ചൈന ജാഗ്രത നിര്‍ദ്ദേശം നല്‍കി

  • By Ajith Babu
Google Oneindia Malayalam News

China
ബെയ്ജിങ്: ഇന്ത്യ സന്ദര്‍ശിക്കുന്നതിനെതിരേ ചൈന പൗരന്മാര്‍ക്കു ജാഗ്രത നിര്‍ദേശം നല്‍കി. ഇന്ത്യ സന്ദര്‍ശിക്കുന്നതു സുരക്ഷിതമല്ലെന്ന മുന്നറിയിപ്പാണു നല്‍കിയത്. പെട്രോള്‍, അഴിമതി വിരുദ്ധ സമരങ്ങളുടെ പശ്ചാത്തലത്തിലാണു മുന്നറിയിപ്പ്.

ഇന്ത്യന്‍ മാധ്യമ റിപ്പോര്‍ട്ടുകളുടെയും ദില്ലിയിലെ ചൈനീസ് എംബസി നല്‍കുന്ന വിവരങ്ങളുടെയും അടിസ്ഥാനത്തിലാണു മുന്നറിയിപ്പ്.
്ഇന്ത്യയിലെ മാധ്യമപ്രവര്‍ത്തകരില്‍ നിന്ന് ലഭിച്ച റിപ്പോര്‍ട്ട് അനുസരിച്ച് പെട്രോള്‍ വില വര്‍ധന ജനങ്ങളെ സര്‍ക്കാരിനെതിരെ തിരിച്ചുവെന്നും രാജ്യത്തിന്റെ പലയിടങ്ങളിലും പ്രക്ഷോഭം രൂക്ഷമാണെന്നും ട്രെയിന്‍ ഉള്‍പ്പെടെയുള്ള ഗതാഗത സൗകര്യങ്ങളെ ഇത് ബാധിച്ചേക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇതു സംബന്ധിച്ച് ചൈനീസ് വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലും ഇന്ത്യയിലെ ചൈനീസ് എംബസിയിലും ഇതു സംബന്ധിച്ച് മുന്നറിയിപ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ജൂണ്‍ ഒന്നുമുതലാണ് മുന്നറിയിപ്പ് നിലവില്‍ വന്നിരിക്കുന്നത്.

ഷാങ്ഹായ് കോര്‍പറേഷന്‍ ഓര്‍ഗനൈസേഷന്‍ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ വിദേശകാര്യമന്ത്രി എസ്.എം കൃഷ്ണ ചൊവ്വാഴ്ച മുതല്‍ ചൈന സന്ദര്‍ശിക്കാനിരിക്കേയാണ് ചൈനയുടെ ഈ മുന്നറിയിപ്പ്.

English summary
China has cautioned its citizens against travelling to India because of protests held in different cities over the increase in petrol prices.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X