Get Updates
Get notified of breaking news, exclusive insights, and must-see stories!

മഹാശ്വേത ദേവി പിണറായിയോട് ക്ഷമ ചോദിച്ചു

Mahasweta Devi
കൊല്‍ക്കത്ത: പിണറായി വിജയനെതിരെ നടത്തിയ പരാമര്‍ശത്തിന് ക്ഷമ ചോദിക്കുന്നതായി പ്രശസ്ത സാഹിത്യകാരിയും ജ്ഞാനപീഠം ജേത്രിയുമായ മഹാശ്വേതാ ദേവി 'ഇന്ത്യന്‍ എക്സ്പ്രസി'നോട് പറഞ്ഞു. രമ്യഹര്‍മ്മത്തില്‍ നിന്നും പിണറായി വിജയന്‍ പുറത്തുവന്ന് ജനങ്ങളുടെ പ്രശ്‌നങ്ങള്‍ നേരിട്ടു കാണണമെന്ന പരാമര്‍ശത്തിന്‍മേലാണ് മഹാശ്വേത ദേവി ക്ഷമ ചോദിച്ചിരിയ്ക്കുന്നത്.

മെയ് അഞ്ചിന് കൊല്ലപ്പെട്ട ആര്‍എംപി നേതാവ് ടിപി ചന്ദ്രശേഖരന്റെ വസതി സന്ദര്‍ശിച്ചതിന് ശേഷമാണ് പിണറായി വിജയനെയും സിപിഎമ്മിനെയും രൂക്ഷമായ വിമര്‍ശിയ്ക്കുന്ന തുറന്ന കത്ത് മഹാശ്വേത ദേവി തയാറാക്കിയത്.

പിണറായി താമസിക്കുന്നത് ഒരു സാധാരണ വീട്ടിലാണെന്ന് എനിക്ക് മനസ്സിലായി. എന്റെ പരാമര്‍ശം അദ്ദേഹത്തെ വിഷമിപ്പിച്ചതായും അറിഞ്ഞു. പിണറായി രമ്യഹര്‍മത്തില്‍ നിന്നും പുറത്തുവരണമെന്ന് ഞാന്‍ പറഞ്ഞത് തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു.അതിനാല്‍ ഇക്കാര്യത്തില്‍ ക്ഷമ ചോദിച്ച് പിണറായിക്ക് കത്തയച്ചതായി മഹാശ്വേത ദേവി അഭിമുഖത്തില്‍ പറഞ്ഞു.

തന്റെ വീട് രമ്യഹര്‍മമാണോ എന്ന് പരിശോധിക്കാന്‍ മഹാശ്വേതാ ദേവിക്ക് എപ്പോള്‍ വേണമെങ്കിലും വീട് സന്ദര്‍ശിക്കാമെന്ന് പിണറായി അവര്‍ക്കയച്ച മറുപടിക്കത്തില്‍ പറഞ്ഞിരുന്നു. സിപിഎമ്മിനെതിരെ ആരൊക്കെയോ നടത്തുന്ന തെറ്റിദ്ധാരണ വിശ്വസിച്ചാണ് താങ്കള്‍ ആരോപണം ഉന്നയിച്ചിരിക്കുന്നത്. കേരളത്തിലും ബംഗാളിലും സിപിഎമ്മിനെ ശത്രുക്കള്‍ വളഞ്ഞാക്രമിക്കുകയാണ്. അത്തരക്കാര്‍ നടത്തുന്ന തെറ്റിദ്ധാരണയില്‍ വിശ്വസിച്ചാണ് ആരോപണം ഉന്നയിക്കുന്നതെന്നും പിണറായിയുടെ കത്തിലുണ്ടായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+