പരിസ്ഥിതിക്കായി വണ്‍ ഇന്ത്യയുടെ വോക്കത്തോണ്‍
പ്രമുഖ ന്യൂസ് പോര്‍ട്ടലായ വണ്‍ ഇന്ത്യ ലോക പരിസ്ഥിതി ദിനം വിപുലമായ പരിപാടികളോടെ ആചരിച്ചു. കമ്പനിയിലെ നൂറോളം വരുന്ന ജീവനക്കാര്‍ ജയനഗറിലെ ഓഫിസില്‍ നിന്നും ബാവി പാര്‍ക്കിലേക്ക് പരിസ്ഥിതി സംരക്ഷണ മുദ്രാവാക്യങ്ങളുയര്‍ത്തി പദയാത്ര നടത്തി. ബാനറുകളും പ്ലേകാര്‍ഡുകളും മുദ്രാവാക്യങ്ങളുമായി നീങ്ങി സംഘത്തിന് എംഡി ബിജി മഹേഷും സിഇഒ ശ്രീരാം ഹെബ്ബാറും നേതൃത്വം നല്‍കി.

പ്രകൃതിക്കുവേണ്ടി മുദ്രാവാക്യമുയര്‍ത്തി ശുഭവസ്ത്ര ധാരികളുടെ സംഘം മുന്നോട്ടുനീങ്ങുന്നത് കാണാന്‍ റോഡിനിരുവശവും ഒട്ടനവധി പേര്‍ തടിച്ചുകൂടിയിരുന്നു. കോര്‍പ്പറേറ്റര്‍ പട്ടാഭിരാമനഗര്‍, ജയനഗര്‍ എംഎല്‍എ ബിഎന്‍ വിജയ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു. മഴവെള്ളത്തെ ഫലപ്രദമായി ഉപയോഗിച്ച് നഗരത്തിലെ ശുദ്ധജല ക്ഷാമത്തിന് പരിഹാരം കാണാന്‍ കഴിയുമെന്ന് രാമമൂര്‍ത്തി പറഞ്ഞു. ചെറുപ്പക്കാരുടെ സംഘം പ്രകൃതിക്കുവേണ്ടി ഇത്തരമൊരു നീക്കം നടത്തിയതിനെ എംഎല്‍എ അഭിന്ദിച്ചു.
ജയനഗര്‍ തേര്‍ഡ് ബ്ലോക്കില്‍ നിന്നാരംഭിച്ച യാത്ര കൂള്‍ ജോയിന്റിലൂടെ നാലാം ബ്ലോക്ക് ബസ് സ്റ്റാന്റിനു മുന്നിലൂടെയാണ് പാര്‍ക്കിലേക്ക് പ്രവേശിച്ചത്. ബോധവത്കരണം ലക്ഷ്യമാക്കിയുള്ള ഇത്തരം പ്രകടനങ്ങള്‍ ബാംഗ്ലൂര്‍ നഗരത്തില്‍ അപൂര്‍വമായി മാത്രമേ നടക്കാറുള്ളൂ. ഗോ ഗ്രീന്‍ ഗോ ഓണ്‍ലൈന്‍ മുദ്രാവാക്യള്‍ വിവിധ ഭാഷകളിലെഴുതിയ പ്ലേകാര്‍ഡുകളുമായാണ് സംഘം നീങ്ങിയത്.
പരിപാടിയുടെ ചിത്രങ്ങള്‍ കാണുന്നതിന്












Click it and Unblock the Notifications