Get Updates
Get notified of breaking news, exclusive insights, and must-see stories!

പൊലീസില്‍ 533 ക്രിമിനല്‍ കേസ് പ്രതികള്‍

Kerala Police
തിരുവനന്തപുരം: സംസ്ഥാന പൊലീസിലെ 533 പേര്‍ വിവിധ ക്രിമിനല്‍ കേസുകളില്‍ പ്രതികളാണെന്ന് റിപ്പോര്‍ട്ട്. ഡി.ജി.പി ഹൈകോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വെളിപെടുത്തിയത്. 2011 ആഗസ്റ്റ് എട്ടിലെ ഹൈകോടതി ഉത്തരവ് പ്രകാരമാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
ഹ്യൂമന്‍ റൈറ്റ്‌സ് ഡിഫന്‍സ് ഫോറം ജനറല്‍ സെക്രട്ടറി അഡ്വ. ഡി.ബി ബിജു വിവരാവകാശ നിയമപ്രകാരം സമര്‍പ്പിച്ച ഹരജിയിലായിരുന്നു ഉത്തരവ്.

ഇതിനുപുറമെ സംസ്ഥാനത്തെ 36 പൊലീസുകാര്‍ സി.ബി.ഐ അന്വേഷണം നേരിടുന്നുണ്ടെന്നും ഡി.ജി.പി കോടതിയെ അറിയിച്ചു. വനിതകള്‍ അടക്കമുള്ളവര്‍ ഇതില്‍ ഉള്‍പ്പെടുന്നു. സിവില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ മുതല്‍ ഐജി റാങ്കില്‍ വരെയുള്ളവര്‍ ഇതിലുണ്ട്. കൊലപാതകം മുതല്‍ സ്ത്രീ പീഡനം വരെയുള്ള കുറ്റങ്ങളാണു പലര്‍ക്കുമെതിരെയുള്ളത്.

വിജിലന്‍സ് കേസുകളില്‍ 26 പേരും ഫോറസ്റ്റ്, എക്‌സൈസ് കേസുകളില്‍ ഏഴ് പേരും പ്രതികളാണ്. പത്രപ്രവര്‍ത്തകന്‍ വി.ബി. ഉണ്ണിത്താന്‍ വധശ്രമക്കേസില്‍ ആരോപണവിധേയനായ ഡിഐജി ശ്രീജിത്ത്, അനുമതിയില്ലാതെ നടത്തിയ വിദേശ യാത്രയ്ക്കിടെ രാജ്യദ്രോഹികളെ കണ്ടെന്ന ആരോപണത്തില്‍ എന്‍ഐഎ അന്വേഷണം നേരിട്ട ഐജി ടോമിന്‍ ജെ. തച്ചങ്കരി എന്നിവരും ഉള്‍പ്പെടുന്നു.

ഏറ്റവും കുടുതല്‍ പൊലീസുകാര്‍ ക്രിമിനല്‍ കേസുകളില്‍ ഉള്‍പെട്ടത് തിരുവനന്തപുരം ജില്ലയിലാണ്. എറണാകുളം 67, കൊല്ലം 47, ആലപ്പുഴ 39, പത്തനംതിട്ട 33 എന്നിങ്ങനെയാണ് ഇതര ജില്ലകളില്‍ നിന്നുള്ള പട്ടിക.കോഴിക്കോട് ,തൃശൂര്‍ റൂറലുകളിലാണ് കേസില്‍ ഉള്‍പ്പെട്ടവരുടെ സാന്നിധ്യം കുറവുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+