കേസിനെതിരെ മണി ഹൈക്കോടതിയെ സമീപിച്ചു

അന്വേഷണവും വിചാരണയും പൂര്‍ത്തിയായ കേസുകളില്‍ വീണ്ടും കേസെടുത്തത് നിയമപരമല്ല. കൂത്തുപറമ്പ് കേസില്‍ സുപ്രീം കോടതി വിധിയുടെ ലംഘനമാണ് എന്നീ കാര്യങ്ങള്‍ കാണിച്ചാണ് മണി ഹര്‍ജി നല്‍കിയിരിക്കുന്നത്.
വിവാദ പ്രസംഗത്തിന്റെ പേരിലെടുത്ത കേസില്‍ ബുധനാഴ്‌ച ഹാജരാകണമെന്ന് ആവശ്യപ്പെട്ട് അന്വേഷണസംഘം മണിക്കെതിരെ നോട്ടീസ് നല്‍കിയ സാഹചര്യത്തിലാണ് ഇപ്പോള്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് കേസെടുത്തത് എന്നും ലക്ഷ്യം ഭരണകക്ഷിയുടെ രാഷ്ട്രീയനേട്ടം ആണെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നുണ്ട്.












Click it and Unblock the Notifications