ഗുജറാത്ത് ബിജെപിയില്‍ പോര് മുറുകുന്നു

ജോഷിയുടെ ചിത്രത്തോടെയുള്ള പോസ്റ്ററുകളില്‍ 'ഇടുങ്ങിയ മനസ്സുള്ളവര്‍ക്ക് വലിയവരാകാന്‍ കഴിയില്ല', 'ഹൃദയത്തില്‍നിന്ന് ഒരിക്കല്‍കൂടി പറയൂ സഞ്ജയ് ജോഷി' തുടങ്ങിയ മുദ്രാവാക്യങ്ങളാണ് ഉയര്‍ത്തുന്നത്. പേരെടുത്തു പറയുന്നില്ലെങ്കിലും മുഖ്യമന്ത്രി നരേന്ദ്ര മോഡിയെയാണ് പോസ്റ്ററുകള്‍ ലക്ഷ്യമിടുന്നതെന്ന് ആര്‍ക്കുംമനസ്സിലാവും.
ജോഷിയെ അംഗമായി തുടരാന്‍ അനുവദിച്ചാല്‍ താന്‍ പാര്‍ട്ടി ദേശീയ എക്‌സിക്യൂട്ടിവില്‍നിന്ന് രാജിവെക്കുമെന്ന് നരേന്ദ്ര മോഡി ദേശീയ നേതൃത്വത്തെ ഭീഷണിപ്പെടുത്തിയിരുന്നു. ഇതത്തേുടര്‍ന്ന് നേതൃത്വം ആവശ്യപ്പെട്ടതുപ്രകാരം ജോഷി ദേശീയ എക്‌സിക്യൂട്ടിവില്‍നിന്ന് രാജിവെക്കുകയായിരുന്നു.
ജോഷിയെ പിന്തുണച്ചു ഹോര്‍ഡിംഗുകളും പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടതിനെക്കുറിച്ചു പ്രതികരിക്കാന്‍ ബി.ജെ.പി. ഗുജറാത്ത് ഘടകം തയാറായിട്ടില്ല.












Click it and Unblock the Notifications