കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആസൂത്രണ കമ്മീഷന്‍ ടോയ്‍ലറ്റില്‍ ഒഴുക്കിയത് 35ലക്ഷം

  • By Ajith Babu
Google Oneindia Malayalam News

Plan panel spends Rs 35 lakhs on 2 toilets
ദില്ലി: 28 രൂപയ്ക്ക് മേല്‍ പ്രതിദിനം സമ്പാദിയ്ക്കുന്നവര്‍ ദാരിദ്ര്യരേഖയ്ക്ക് മുകളിലാണെന്ന് പ്രഖ്യാപിച്ച ആസൂത്രണ കമ്മീഷന്റെ ആസ്ഥാനത്തെ രണ്ട് ടോയ് ലറ്റുകള്‍ നവീകരിയ്ക്കാന്‍ ചെലവഴിച്ചത് 35 ലക്ഷം രൂപ. ദില്ലി യോജനാ ഭവനിലെ രണ്ടു ടോയ്‌ലറ്റുകള്‍ മോടിപിടിപ്പിക്കാനാണ് ആസൂത്രണ കമ്മീഷന്റെ ഈ ധാരാളിത്തം.

ആസ്ഥാനത്തെ രണ്ടു ടോയ്‌ലറ്റുകളാണ് ലക്ഷങ്ങള്‍ മുടക്കി ആഢംബര ടോയ്‌ലറ്റുകളായി രൂപപ്പെടുത്തിയിരിക്കുന്നത്. വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകളിലാണ് പ്ലാനിംഗ് കമ്മീഷന്‍ അധികാരികളുടെ ധൂര്‍ത്ത് വെളിവായത്. ലക്ഷങ്ങള്‍ മുടക്കി ടോയ്‌ലറ്റ് നവീകരിച്ച കാര്യം ആസൂത്രണ കമ്മീഷനും സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാലിതിനെ പാഴ്‌ച്ചെലവ് എന്ന് വിളിയ്ക്കുന്നതിനെ കമ്മീഷന്‍ വാര്‍ത്താക്കുറിപ്പിലൂടെ എതിര്‍ത്തിട്ടുമുണ്ട്.

ടോയ്‌ലറ്റിനുള്ളിലെ ചില ഉപകരണങ്ങള്‍ക്കു മാത്രം 5.19 ലക്ഷം രൂപയാണ് മുടക്കിയത്. ഇതിനെല്ലാം പുറമെ സ്മാര്‍ട്ട് കാര്‍ഡുകള്‍ ഉള്ളവര്‍ക്കാണ് ഈ രാജകീയ ടോയ്‌ലറ്റുകളില്‍ പ്രവേശനം അനുവദിച്ചിരുന്നത്. ഇതിനായി 60 സ്മാര്‍ട്ട് കാര്‍ഡുകളാണ് പ്ലാനിംഗ് കമ്മീഷന്‍ തയാറാക്കിയിട്ടുള്ളത്.

അതേസമയം, എല്ലാ നവീകരണം പൂര്‍ത്തിയായതായി പ്രഖ്യാപിച്ചു മണിക്കൂറുകള്‍ക്കകം ടോയ്‌ലറ്റിന്റെ വാതിലില്‍ ഘടിപ്പിച്ച സ്മാര്‍ട്ട് കാര്‍ഡ് സംവിധാനം അവസാനിപ്പിച്ചു. നിയന്ത്രിത ഉപയോഗത്തിനെതിരെ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് സ്മാര്‍ട്ട് കാര്‍ഡ് പ്രവേശനം അവസാനിപ്പിക്കാന്‍ അധികൃതര്‍ നിര്‍ബന്ധിതരായത്.

ഇന്ത്യയില്‍ ദിവസം 28 രൂപ വരുമാനമുള്ളവര്‍ ദാരിദ്രരല്ലെന്ന് പ്രഖ്യാപിച്ചത് വന്‍ വിവാദങ്ങള്‍ക്ക് തന്നെ വഴിയൊരുക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ആസൂത്രണ കമ്മീഷന്‍ ടോയ്‌ലറ്റ് വിവാദത്തിലകപ്പെട്ടത്. 2004ല്‍ പ്ലാനിംഗ് കമ്മീഷന്‍ ഉപാധ്യക്ഷനായി അധികാരമേറ്റ മൊണ്‌ടേക് സിംഗ് അലുവാലിയ കഴിഞ്ഞ വര്‍ഷം ജനുവരി വരെ നടത്തിയ വിദേശയാത്രകള്‍ക്കായി പൊതുഖജനാവില്‍ നിന്നു 2.34 കോടി രൂപ ചെലവിട്ടതായുള്ള വെളിപ്പെടുത്തലുകള്‍ അടുത്തിടെ പുറത്തുവന്നിരുന്നു.

English summary
The Planning Commission has spent about Rs 30 lakhs to renovate two toilets in its office
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X