കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊലപാതകങ്ങളില്‍ വിഎസിനും പങ്ക്: ചെന്നിത്തല

  • By Nisha Bose
Google Oneindia Malayalam News

Chennithala
തിരുവനന്തപുരം: ഇടുക്കിയിലെ രാഷ്ട്രീയ കൊലപാതകങ്ങളില്‍ വിഎസിനും പങ്കുണ്‌ടെന്ന് കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തല. എംഎം മണി പരാമര്‍ശിച്ച രാഷ്ട്രീയ കൊലപാതകങ്ങള്‍ നടന്നപ്പോള്‍ വിഎസ് ആയിരുന്നു പാര്‍ട്ടി അധ്യക്ഷന്‍. അതുകൊണ്ടു തന്നെ കൊലപാതകത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ വിഎസിന് കഴിയില്ലെന്നും ചെന്നിത്തല പറഞ്ഞു.

രാഷ്ട്രീയ പ്രതിയോഗികളെ സിപിഎം പട്ടിക തയ്യാറാക്കി കൊലപ്പെടുത്തിയെന്ന് മണിയുടെ പരാമര്‍ശമാണ് വിവാദമായത്. 13 പേരുടെ പട്ടിക തയ്യാറാക്കിയതില്‍ മൂന്ന് പേരെ കൊലപ്പെടുത്തിയെന്നാണ് മണി വെളിപ്പെടുത്തിയത്. ഒരാളെ വെടിവെച്ചുകൊന്നു, ഒരാളെ തല്ലിക്കൊന്നു, ഒരാളെ കുത്തിക്കൊന്നു എന്നായിരുന്നു മണിയുടെ പരാമര്‍ശം. മുള്ളന്‍ചിറ മത്തായി, അഞ്ചേരി ബേബി, മുട്ടുകാട് നാണപ്പന്‍ എന്നിവരെ കൊലപ്പെടുത്തിയ കാര്യമാണ് മണി പരാമര്‍ശിച്ചത്.

എന്നാല്‍ മണിയുടെ വെളിപ്പെടുത്തലിനെ അവജ്ഞയോടെ തള്ളിക്കളയണമെന്നായിരുന്നു പ്രതിപക്ഷനേതാവിന്റെ പ്രതികരണം. ആ കാലഘട്ടത്തില്‍ പാര്‍ട്ടി സെക്രട്ടറിയായിരുന്നതിനാല്‍ വസ്തുതാപരമായി തനിക്ക് ബോധ്യമുള്ളതു കൊണ്ടാണ് മണിയുടെ പ്രസ്താവന തള്ളിക്കളയാന്‍ ആവശ്യപ്പെടുന്നതെന്നും വിഎസ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

English summary
KPCC President Ramesh Chennithala accused that VS can't escape from the responsibility of murder.,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X