Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗണേഷിനെതിരേ കേസെടുക്കണം: ഡിവൈഎഫ്‌ഐ

തിരുവനന്തപുരം: മന്ത്രി ഗണേഷ്‌കുമാറിനെതിരെ കേസെടുക്കണമെന്ന് ഡിവൈഎഫ്‌ഐ. വന്യമൃഗങ്ങളുടെ തോലെടുത്ത് വീട്ടില്‍ സൂക്ഷിച്ചിട്ടുള്ള പരിസ്ഥിതിപ്രവര്‍ത്തകരെ തനിക്കറിയാമെന്ന് ഗണേഷ് ചൊവ്വാഴ്ച ഒരു പ്രസംഗത്തിനിടെ പറഞ്ഞിരുന്നു.

വന്യജീവികളുടെ തോലെടുത്ത് സൂക്ഷിക്കുന്നത് കുറ്റകരമാണെന്ന് അറിയാമായിരുന്നിട്ടും മന്ത്രി പോലീസില്‍ അറിയിക്കാന്‍ തയാറായിട്ടില്ല. കുറ്റം ചെയ്തവരെ അറിയാമായിരുന്നിട്ടും ഇത് മറച്ചുവെച്ച മന്ത്രിയും കുറ്റക്കാരനാണ്. അതിനാല്‍ ഗണേഷ് കുമാറിന്റെ പേരില്‍ കേസെടുക്കണമെന്നും ഡിവൈഎഫ്‌ഐ പറഞ്ഞു.

പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത് നടന്ന ഹരിത കേരളം പദ്ധതിയുടെ ഉദ്ഘാടന വേദിയില്‍ വച്ചായിരുന്നു ഗണേഷ് കുമാറിന്റെ പരാമര്‍ശം.

കവയിത്രിയും പരിസ്ഥിതി പ്രവര്‍ത്തകയുമായ സുഗതകുമാരിയ്‌ക്കെതിരെയും വനംമന്ത്രി രൂക്ഷ വിമര്‍ശനമുയര്‍ത്തിയിരുന്നു. സുഗതകുമാരിയെപ്പോലുള്ളവര്‍ക്ക് പിന്നില്‍ കപട പരിസ്ഥിതി വാദികളാണെന്നും ഇത്തരക്കാരുടെ മുഖംമൂടി വലിച്ചു കീറണമെന്നുമായിരുന്നു ഗണേഷിന്റെ പരാമര്‍ശം.

വന്യമൃഗങ്ങളുടെ തോല്‍ വീട്ടില്‍ സൂക്ഷിക്കുന്ന പരിസ്ഥിതിവാദികള്‍ വരെ കേരളത്തിലുണ്‌ടെന്നും ഇത്തരക്കാരെ തനിക്ക് അറിയാമെന്നും ഗണേഷ് വേദിയില്‍ പറഞ്ഞു. ഇതെ തുടര്‍ന്ന് സുഗതകുമാരി വേദിയില്‍ നിന്നിറങ്ങിപ്പോയി. ഗണേഷിന്റെ പരാമര്‍ശം അനവസരത്തിലായി പോയെന്ന് സുഗതകുമാരി പ്രതികരിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+