Get Updates
Get notified of breaking news, exclusive insights, and must-see stories!

നടപടി അനിവാര്യമായിരുന്നു: എംഎം മണി

MM Mani
ഇടുക്കി: തനിയ്‌ക്കെതിരെ നടപടി സ്വീകരിയ്ക്കാതെ പാര്‍ട്ടിയ്ക്ക് മുന്നോട്ട് പോകാന്‍ കഴിയുമായിരുന്നില്ലെന്ന് സിപിഎം മുന്‍ ഇടുക്കി ജില്ലാ സെക്രട്ടറി എംഎം മണി. ഇത് പ്രതീക്ഷിച്ചതാണെന്നും പാര്‍ട്ടി നടപടി അംഗീകരിയ്ക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. വിവാദപ്രസംഗത്തെ തുടര്‍ന്നാണ് എംഎം മണിയെ ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്നും നീക്കിയത്.

തന്റെ പ്രസംഗം വിവാദമാക്കുന്നതില്‍ ചിലര്‍ ഗൂഢാലോചന നടത്തുകയായിരുന്നു. മാധ്യമങ്ങളും ലീഗ്-കോണ്‍ഗ്രസുമായി ബന്ധമുള്ളവരും ഗൂഢാലോചനയുടെ ഭാഗമായിട്ടുണ്ടെന്നാണ് കരുതുന്നത്. മാധ്യമങ്ങളില്‍ നിന്നാണ് നടപടിയെക്കുറിച്ച് അറിഞ്ഞത്. ഇതുവരെ ഔദ്യോഗിക അറിയപ്പു കിട്ടിയിട്ടില്ല. തന്റെ പ്രസംഗത്തില്‍ രാഷ്ട്രീയമായ പിശക് സംഭവിച്ചു പ്രത്യേകിച്ച് ഇപ്പോഴത്തെ സാഹചര്യത്തിനനുസരിച്ച്. സംസ്ഥാനകമ്മിറ്റി അംഗമെന്ന നിലയില്‍ താന്‍ തന്നെയാണ് ജില്ലയില്‍ നിന്നുള്ള സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവ്. പാര്‍ട്ടി സ്ഥാനത്തു നിന്നു നീക്കിയെങ്കിലും ഇനി പതിന്മടങ്ങു ശക്തിയോടെ പാര്‍ട്ടിക്കു വേണ്ടി പ്രവര്‍ത്തിക്കുമെന്നും മണി പറഞ്ഞു.

ജില്ലയിലെ സിപിഐ നേതാക്കള്‍ക്കെതിരെയും മണി രൂക്ഷ വിമര്‍ശനം നടത്തി. മണി മാത്രമാണ് അക്രമം നടത്തിയെന്ന രീതിയിലാണ് സിപിഐ പ്രചരിപ്പിക്കുന്നത്. എന്നാല്‍ ഇടുക്കി ജില്ലയുടെ രാഷ്ട്രീയ ചരിത്രം പരിശോധിച്ചാല്‍ സിപിഐയാണ് സിപിഎമ്മിനെ പല രീതിയിലും ഉപദ്രവിച്ചിരിക്കുന്നത്.

ഇപ്പോള്‍ അതെല്ലാം സിപിഎമ്മിന്റെ തലയില്‍ കെട്ടിവയ്ക്കാനാണ് സിപിഐ ശ്രമിക്കുന്നത്. ആക്രമത്തെക്കുറിച്ച് പന്യന്‍ രവീന്ദ്രന്റെ പറയുന്നതു കേള്‍ക്കുമ്പോള്‍ പരമ പുച്ഛമാണ് തോന്നുന്നതെന്നും മണി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+