മുളക്‌വെള്ളം: ജയരാജന് മറുപടിയുമായി ഉമ്മന്‍ ചാണ്ടി

മുളകുപൊടി എല്ലാവുടെയും വീട്ടിലുണ്‌ടെന്ന് ജയരാജന്‍ ഓര്‍ക്കണം. അടിയന്തരാവസ്ഥ കാലത്ത് മുളകുവെള്ളം തളിച്ചതിന് ശേഷം നടന്ന തിരഞ്ഞെടുപ്പില്‍ എന്താണ് സംഭവിച്ചതെന്ന് എല്ലാവരും ഓര്‍ക്കണം. ജയരാജന്റെ ശബ്ദം മാവോയിസ്റ്റുകളുടേതാണെന്നും ഉമ്മന്‍ചാണ്ടി അഭിപ്രായപ്പെട്ടു.
ടിപി ചന്ദ്രശേഖരന്‍ വധക്കേസുമായി ബന്ധപ്പെട്ട് പ്രതികളെ തപ്പി പൊലീസ് എത്തിയാല്‍ മുളകു വെള്ളം കൊണ്ട് നേരിടണമെന്ന് സിപിഎം നേതാവ് എംവി ജയരാജന്‍ ആഹ്വാനം ചെയ്തിരുന്നു. തളിപ്പറമ്പ് പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ചിനിടെ നടത്തിയ പ്രസംഗത്തിലാണ് ജയരാജന്‍ ഇത്തരത്തിലൊരു പ്രസ്താവന നടത്തിയത്.
മുളകുവെള്ളം ആയുധമല്ല. വീടുകളിലെ അടുക്കളയില്‍ ഉപയോഗിക്കുന്ന വസ്തുവാണ്. അടിയന്തിരാവസ്ഥ കാലത്ത് പോലീസിനെ നേരിടാന്‍ എകെജി ഉള്‍പ്പെടെയുള്ളവര്‍ പറഞ്ഞു തന്ന കാര്യമാണിത്. മുളകുവെള്ളം ആയുധമല്ലാത്തതിനാല്‍ പോലീസിനു വേണമെങ്കില്‍ ഭീഷണിപ്പെടുത്തിയതിന് കേസെടുക്കാമെന്നും ജയരാജന്‍ പറഞ്ഞു.












Click it and Unblock the Notifications