സിപി നാരായണന്‍ എല്‍ഡിഎഫിന്റെ രാജ്യസഭ സ്ഥാനാര്‍ത്ഥി

സിപിഎമ്മിന്റെ സംസ്ഥാന കമ്മറ്റിയംഗം എന്നതിനു പുറമെ ചിന്ത പത്രാധിപരും ആസൂത്രണ ബോര്‍ഡ് അംഗവും ആണ് സിപി നാരായണന്‍. അതുപോലെ ഇപ്പോഴത്തെ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്ന സമയത്ത് അദ്ദേഹത്തിന്റെ രാഷ്ട്രീയ കാര്യ സെക്രട്ടറിയും ആയിരുന്നു സിപി നാരായണന്‍.
മൂന്നു ഒഴിവുകളാണ് സംസ്ഥാനത്തിന് രാജ്യസഭയിലേക്ക് ഉള്ളത്. അതില്‍ രണ്ട് സീറ്റുകളിലേക്കാണ് എല്‍ഡിഎഫ് മത്സരിക്കുന്നത്. രണ്ടാമത്തെ സീറ്റ് സിപിഐക്ക് നല്‍കാനാണ് സാധ്യത.
പിആര്‍ രാജന്‍(സിപിഎം), കെഇ ഇസ്‌മയില്‍(സിപിഐ), പിജെ കുര്യന്‍ (കോണ്‍ഗ്രസ്) എന്നിവര്‍ ഒഴിഞ്ഞ സ്ഥാനത്തേക്കാണ് തിരഞ്ഞെടുപ്പ്. കേരളത്തില്‍ നിന്നുള്ള രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ടിനെ നിര്‍ത്തും എന്ന അഭ്യൂഹെ ശക്തമായിരിക്കുന്ന സാഹചര്യത്തിലാണ് സിപി നാരായണന്റെ സ്ഥാനാര്‍ത്ഥിത്വ പ്രഖ്യാപനം.












Click it and Unblock the Notifications