Get Updates
Get notified of breaking news, exclusive insights, and must-see stories!

മണിയാശാന് പകരം ആര്?

MM Mani
ഇടുക്കി: വിവാദ പ്രസംഗത്തെ തുടര്‍ന്ന് ജില്ലാ സെക്രട്ടറി സ്ഥാനം തെറിച്ച മണിയാശാന് പകരക്കാരന്‍ ആര്? മണിയുടെ പ്രസംഗം മാധ്യമങ്ങില്‍ നിറഞ്ഞപ്പോള്‍ മുതല്‍ തന്നെ ഇടുക്കിയിലെ ചര്‍ച്ച ഇതായിരുന്നു. മണിയെ നീക്കിയതായി ഔദ്യോഗിക പ്രഖ്യാപനം കൂടിയായപ്പോള്‍ ചര്‍ച്ചയ്ക്ക് ചൂടേറി.

ജില്ലയില്‍ ഏവര്‍ക്കും പ്രിയങ്കരനായ മണിയാശാന് പകരക്കാരനെ കണ്ടെത്തുക പാര്‍ട്ടി നേതൃത്വത്തിനും തലവേദനയായിട്ടുണ്ട്. ജില്ലാ കമ്മറ്റിയിലും ജില്ലാ സെക്രട്ടറിയേറ്റിലും ഔദ്യോഗിക പക്ഷത്തിനാണ് മുന്‍ തൂക്കം. അതുകൊണ്ടു തന്നെ പുതിയ സെക്രട്ടറിയും പിണറായി അനുകൂലിയായിരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

നിലവില്‍ മൂന്ന് പേരുടെ പേരുകളാണ് ജില്ലാ സെക്രട്ടറി പദവിയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന് വന്നിരിക്കുന്നത്. ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ പിഎന്‍ വിജയന്‍, സിവി വര്‍ഗീസ്, പിഎസ് രാജന്‍ എന്നിവരാണ് സാധ്യതാപട്ടികയില്‍ ഇടം നേടിയവര്‍.

മുന്‍പ് തന്നെ ജില്ലാ സെക്രട്ടറി സ്ഥാനത്തില്‍ കണ്ണുനട്ടിരുന്നയാളാണ പിഎന്‍ വിജയന്‍. മണിയെ നീക്കിയതോടെ വിജയന്റെ പ്രതീക്ഷകള്‍ക്ക് ചിറകുമുളച്ചിരിക്കുകയാണ്. എന്നാല്‍ മുന്‍പ് വിജയനെതിരെ സാമ്പത്തിക ആരോപണം ഉയര്‍ന്നിരുന്നു. ജില്ലാ സെക്രട്ടറി പദവിയിലേയ്ക്ക് പരിഗണിക്കപ്പെടുമ്പോള്‍ ഇത് തിരിച്ചടിയാവുമെന്ന് ഒരു വിഭാഗം പ്രവര്‍ത്തകര്‍ വിലയിരുത്തുന്നു.

ജില്ലാ സെക്രട്ടറിയേറ്റിലെ മുതിര്‍ന്ന അംഗമായ പിഎസ് രാജന് ജില്ലാ സെക്രട്ടറി സ്ഥാനം ഏറ്റെടുക്കുന്നതില്‍ എതിര്‍പ്പില്ലെങ്കിലും മത്സരത്തിലൂടെ സെക്രട്ടറിയാവാന്‍ താനില്ലെന്ന ഉറച്ച നിലപാടിലാണ്.

ഉറച്ച പിണറായി പക്ഷക്കാരനായ സിവി വര്‍ഗീസിന്റെ പേരും ജില്ലാ സെക്രട്ടറി പദവിയിലേയ്ക്ക് പരിഗണിക്കുന്നുണ്ടെന്നാണ് അറിയുന്നത്. പിറവത്തും നെയ്യാറ്റിന്‍കരയിലും തിരഞ്ഞെടുപ്പ് പ്രചാരണരംഗത്ത് സജീവ സാന്നിധ്യമായിരുന്ന വര്‍ഗീസിന്റെ സംഘടനാമികവ് അംഗീകരിക്കപ്പെട്ടതാണ്. എംഎം മണി അടക്കമുള്ള നേതാക്കള്‍ വിഎസ് പക്ഷത്തായിരിക്കുന്ന സമയത്തും ഔദ്യോഗിക ചേരിയില്‍ നിലയുറപ്പിച്ച വര്‍ഗീസിന് അതുകൊണ്ടു തന്നെ നറുക്കു വീഴാനുള്ള സാധ്യതയും ഏറെയാണ്.

എന്തായാലും ജൂണ്‍ 24ന് ചേരുന്ന ജില്ലാ കമ്മറ്റി യോഗത്തില്‍ ഇതു സംബന്ധിച്ച അന്തിമ തീരുമാനമുണ്ടാകുമെന്നാണ് അറിയുന്നത്. സംസ്ഥാന സെക്രട്ടറി പിണറായി വിജയനും യോഗത്തില്‍ പങ്കെടുക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+