കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗണേഷിനെതിരേ മാവേലിക്കര കോടതിയിലും ഹര്‍ജി

  • By Nisha Bose
Google Oneindia Malayalam News

Ganesh Kumar
മാവേലിക്കര: പ്രസംഗത്തിനിടെ നടത്തിയ വിവാദ പരാമര്‍ശത്തിന് മന്ത്രി ഗണേഷ്‌കുമാറിനെതിരേ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് മാവേലിക്കര കോടതിയിലും ഹര്‍ജി. സിപിഎം മാങ്കാംകുഴി എല്‍സി സെക്രട്ടറി ടി.പി. വിക്രമന്‍ ഉണ്ണിത്താനാണ് ഹര്‍ജിക്കാരന്‍.

വന്യമൃഗങ്ങളുടെ തോല്‍ വീട്ടില്‍ സൂക്ഷിക്കുന്നവരെ തനിക്കറിയാമെന്ന് വെളിപ്പെടുത്തിയ മന്ത്രി അവര്‍ക്കെതിരെ കേസെടുക്കാന്‍ തയ്യാറായില്ല. വന്യജീവി സംരക്ഷണ നിയമ പ്രകാരമുള്ള കുറ്റങ്ങള്‍ തടയാന്‍ ബാധ്യസ്ഥനായ മന്ത്രി അത് ചെയ്യാതെ കുറ്റവാളികളുടെ പേര് രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്. ഇത് ഇന്ത്യന്‍ ശിക്ഷാനിയമം 119-ാം വകുപ്പു പ്രകാരം കുറ്റകരമാണെന്ന് ഹര്‍ജിയില്‍ പറയുന്നു.

ഗണേഷിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം അഡീഷണല്‍ സിജെഎം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചിരുന്നു.

പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത് നടന്ന ഹരിത കേരളം പദ്ധതിയുടെ ഉദ്ഘാടന വേദിയില്‍ വച്ചായിരുന്നു ഗണേഷ് കുമാറിന്റെ പരാമര്‍ശം.

കവയിത്രിയും പരിസ്ഥിതി പ്രവര്‍ത്തകയുമായ സുഗതകുമാരിയ്‌ക്കെതിരെയും വനംമന്ത്രി രൂക്ഷ വിമര്‍ശനമുയര്‍ത്തിയിരുന്നു. സുഗതകുമാരിയെപ്പോലുള്ളവര്‍ക്ക് പിന്നില്‍ കപട പരിസ്ഥിതി വാദികളാണെന്നും ഇത്തരക്കാരുടെ മുഖംമൂടി വലിച്ചു കീറണമെന്നുമായിരുന്നു ഗണേഷ് പറഞ്ഞത്.

വന്യമൃഗങ്ങളുടെ തോല്‍ വീട്ടില്‍ സൂക്ഷിക്കുന്ന പരിസ്ഥിതിവാദികള്‍ വരെ കേരളത്തിലുണ്‌ടെന്നും ഇത്തരക്കാരെ തനിക്ക് അറിയാമെന്നും ഗണേഷ് വേദിയില്‍ പറഞ്ഞു. ഇതെ തുടര്‍ന്ന് സുഗതകുമാരി വേദിയില്‍ നിന്നിറങ്ങിപ്പോയി. ഗണേഷിന്റെ പരാമര്‍ശം അനവസരത്തിലായി പോയെന്ന് സുഗതകുമാരി പ്രതികരിച്ചു.

English summary
Plea against Ganesh Kumar in Mavelikkara court. Poet Sugathakumari Tuesday walked out of the Haritha Keralam programme orgainsed in connection with the environmental day celebrations here.,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X