ചാനല്‍ ചര്‍ച്ചയ്ക്കിടെ നേതാവ് വനിതകളെ തല്ലി

ഇല്യാസിന്റെ പരാക്രമം ചാനല്‍ ലൈവായി സംപ്രേക്ഷണം ചെയ്തതോടെ പാര്‍ലമെന്റ് അംഗത്തിനെതിരേ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരിയ്ക്കുകയാണ് പൊലീസ്.
ഗ്രീസിലെ തീവ്ര വലതുപക്ഷ നവനാസി സ്വാധീനമുളള രാഷ്ട്രീയപാര്‍ട്ടി ഗോള്‍ഡണ്‍ ഡോണ്‍ പാര്‍ട്ടി പാര്‍ട്ടി വക്താവു കൂടിയാണ് ഇല്യാസ് കസിദിയാറിസ്. ഒന്നരയാഴ്ചക്ക് ശേഷം നടക്കാനിരിയ്ക്കുന്ന തിരഞ്ഞെടുപ്പിന്റെ ചൂടേറിയ ചര്‍ച്ചയ്ക്കിടെയാണു സ്വകാര്യ ടെലിവിഷന്‍ ചാനലില്‍ എംപിയുടെ തത്സമ പരാക്രമണം അരങ്ങേറിയത്.ചര്‍ച്ചയില്‍ പങ്കെടുത്ത ഗ്രീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ രണ്ടു വനിതകള്‍ക്ക് നേരെയാണ് ഇല്യാസ് അക്രമം കാണിച്ചത്.
2007ല്‍ നടന്ന ആയുധ ഇടപാടില്‍ ഇല്യാസ് ആരോപണവിധേയനാണെന്ന വനിത നേതാക്കളുടെ പരാമര്‍ശമാണ് ഇല്യാസിനെ ചൊടിപ്പിച്ചത്. വനിതാ നേതാക്കളെ കമ്മികളെന്നും ഫാസിസിസ്റ്റുകളെന്നും വിളിച്ചശേഷമാണ് ഇല്യാസ് പരാക്രമം കാണിച്ചത്.
ആദ്യം മേശപ്പുറത്തുണ്ടായിരുന്ന ഗ്ലാസിലെ വെളളമെടുത്തു വനിതാ നേതാ്വ് റേണ ഡോറോയുടെ മുഖത്തൊഴിച്ചു. ഇതുകണ്ടു പ്രതിരോധിക്കാനെത്തിയ അടുത്ത വനിത നേതാവിന്റെ കരണത്തടച്ചു. മൂന്നു തവണയാണു ലിയാന കനേലിയുടെ മുഖത്തടിച്ചത്.












Click it and Unblock the Notifications