കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിത്യാനന്ദ വീണ്ടും വിവാദക്കുരുക്കില്‍

  • By Ajith Babu
Google Oneindia Malayalam News

Nithyananda
ബാംഗ്ലൂര്‍: ലൈംഗിക വിവാദത്തില്‍ കുടുങ്ങിയ സന്യാസി നിത്യാനന്ദയ്‌ക്കെതിരേ വീണ്ടും പൊലീസ് കേസ്. വാര്‍ത്താ സമ്മേളനത്തിനിടെ ഇഷ്ടപ്പെടാത്ത ചോദ്യം ചോദിച്ച പ്രാദേശിക ടിവി ചാനല്‍ റിപ്പോര്‍ട്ടറെ കൈയേറ്റം ചെയ്‌തെന്നാണ് ഇക്കുറി നിത്യാനന്ദയ്‌ക്കെതിരായ പരാതി.

കര്‍ണാടകയിലെ ആശ്രമത്തിലുണ്ടായ ബഹളവും കൈയേറ്റവുമായി ബന്ധപ്പെട്ട് രണ്ടു കേസുകളാണ് ബിഡാഡി പൊലീസ് നിത്യാനന്ദയ്‌ക്കെതിരേ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ചാനല്‍ റിപ്പോര്‍ട്ടര്‍ക്കെതിരേ നിത്യാനന്ദയുടെ അനുയായികളും പരാതി നല്‍കിയിട്ടുണ്ട്.

അമെരിക്കയില്‍ കഴിയുന്ന വനിത ഉയര്‍ത്തിയ ലൈംഗികാതിക്രമ ആരോപണത്തിനു മറുപടി പറയാന്‍ നിത്യാനന്ദ നടത്തിയ വാര്‍ത്താസമ്മേളനമാണ് ബഹളത്തില്‍ കലാശിച്ചത്. ചോദ്യം ഉന്നയിച്ച റിപ്പോര്‍ട്ടറെ നിത്യാനന്ദയും അനുയായികളും ചേര്‍ന്ന് കൈയേറ്റം ചെയ്‌തെന്നാണ് പരാതി. സംഭവത്തെ തുടര്‍ന്നു സ്വാമി നിത്യാനന്ദ ആശ്രമത്തില്‍ നിന്നു പലായനം ചെയ്തതായും അഭ്യൂഹമുണ്ട്.

2004ല്‍ ആശ്രമത്തിലെത്തിയ തന്നെ ഭീഷണിപ്പെടുത്തി അഞ്ചുവര്‍ഷത്തോളം നിത്യാനന്ദ ലൈംഗിക പീഡനത്തിനിരയാക്കിയതായി ആരോപിച്ച് യുഎസ് വനിത സ്വകാര്യ ചാനലില്‍ രണ്ടുദിവസം മുന്‍പു നടത്തിയ വെളിപ്പെടുത്തലിനു വിശദീകരണം നല്‍കിക്കൊണ്ടുള്ള വാര്‍ത്താ സമ്മേളനത്തില്‍ നിന്നു ചാനല്‍ റിപ്പോര്‍ട്ടറെ ആശ്രമവാസികള്‍ ബലം പ്രയോഗിച്ചു പുറത്താക്കിയതാണു ബഹളത്തിനിടയാക്കിയത്.

സ്ത്രീയുടെ പരാതി പ്രകാരം യു എസ് കോടതിയില്‍ നിന്ന് സമന്‍സ് ലഭിച്ചിരുന്നോ എന്ന് റിപ്പോര്‍ട്ടര്‍ ചോദിച്ചതാണ് നിത്യാനന്ദനെ ചൊടിപ്പിച്ചത്. നിത്യാനന്ദ ഇത് നിഷേധിച്ചു. എന്നാല്‍ സമന്‍സിന്റെ കോപ്പി തന്റെ പക്കല്‍ ഉണ്ടെന്ന് റിപ്പോര്‍ട്ടര്‍ പറഞ്ഞു. തുടര്‍ന്ന് നിത്യാനന്ദയും അനുയായികളും ചേര്‍ന്ന് തന്നെ കൈയേറ്റം ചെയ്ത് പുറത്താക്കി എന്നാണ് റിപ്പോര്‍ട്ടറുടെ പരാതിയില്‍ പറയുന്നത്.

English summary
In fresh trouble for controversial godman Nithyananda, police have registered two FIRs against him and his followers for charges including physical assault
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X