Get Updates
Get notified of breaking news, exclusive insights, and must-see stories!

ജഗദീഷ് വീണ്ടും അധ്യാപകനാവുന്നു

Jagadeesh
തിരുവനന്തപുരം: ചലച്ചിത്രരംഗത്ത് സജീവമായതോടെ അഴിച്ചുവെച്ച അധ്യാപകവേഷം നടന്‍ ജഗദീഷ് ഒരിയ്ക്കല്‍ അണിയുന്നു. എംജി കോളെജില്‍ തന്റെ പൂര്‍വവിദ്യാര്‍ഥികളുടെ മുന്നിലാണ് ജഗീദ്ഷ് വീണ്ടും അധ്യാപകനാവുന്നത്. എം.ജി കോളജില്‍ നിന്ന് 1982-ല്‍ ബികോം കഴിഞ്ഞിറങ്ങിയവരാണ് ഇന്ന് ഒത്തുകൂടുന്നത്.

അന്ന് കോഴ്‌സ് കഴിഞ്ഞിറങ്ങിയവര്‍ക്ക് ഇപ്പോള്‍ അമ്പത് വയസായി. കോഴ്‌സ് പൂര്‍ത്തിയാക്കിയിട്ട് മൂന്നു പതിറ്റാണ്ടും പിന്നിട്ടും. അതിനാല്‍ ക്ലാസ്‌മേറ്റ്‌സിന്റെ ഒത്തുചേരലിന് മൂന്നു പതിറ്റാണ്ട് - അര നൂറ്റാണ്ട് എന്നാണ് പേര് നല്‍കിയിട്ടുള്ളത്. ശനിയാഴ്ച രാവിലെ 9.30-ന് എം.ജി കോളജിലെ കോമേഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ചേരുന്ന അധ്യാപക -വിദ്യാര്‍ഥി സംഗമം കോളജ് പ്രിന്‍സിപ്പല്‍ ഡോ.ജി. ജയകുമാര്‍ ഉദ്ഘാടനം ചെയ്യും. വിദ്യാര്‍ഥികള്‍ അധ്യാപകരെ പൊന്നാട അണിയിച്ച് ആദരിക്കും. മറുപടി പ്രസംഗശേഷം അധ്യാപകര്‍ നയിക്കുന്ന ക്ലാസും നടക്കും.

ഈ അവസരത്തിലാണ് ജഗദീഷും വീണ്ടും അധ്യാപകനായി മാറുന്നത്. ഇതിനു ശേഷം വൈകുന്നേരം 5.30-ന് നന്ദാവനം ഹോട്ടല്‍ നന്ദനത്തില്‍ ചേരുന്ന കുടുംബ സംഗമം ജഗദീഷ് ഉദ്ഘാടനം ചെയ്യും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+