കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്മാര്‍ട് സിറ്റി പലവിയന്‍ ഉദ്ഘാടനം ചെയ്തു

  • By Ajith Babu
Google Oneindia Malayalam News

Smart City
കൊച്ചി: സ്മാര്‍ട് സിറ്റിപദ്ധതി പ്രദേശത്തെ ആദ്യകെട്ടിടമായ സ്മാര്‍ട്ട് സിറ്റി പവലിയന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തു. സ്മാര്‍ട്ട് സിറ്റിയുടെ അടിസ്ഥാന വികസനത്തിനായി പദ്ധതി തയ്യാറാക്കുമെന്നും സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡിനായി കൂടുതല്‍ തുകഅനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു. പവലിയനില്‍ ശനിയാഴ്ച തന്നെ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് യോഗവും നടക്കും.

മാര്‍ക്കറ്റിംഗ്, സെയില്‍സ് ഓഫീസുകളാണ് സ്മാര്‍ട്ട് സിറ്റി എക്‌സിപീരിയന്‍സ് പവലിയനില്‍ പ്രവര്‍ത്തിക്കുക. 6000 ചതുരശ്ര അടിയില്‍ നിര്‍മാണം നടത്തുന്നതിന് നിശ്ചയിച്ചിരുന്ന പവലിയന്റെ വലുപ്പം പിന്നീട് 10,900 ചതുരശ്ര അടിയായി വര്‍ധിപ്പിച്ചു.

ഗ്ലാസ്, ഉരുക്കുപൈപ്പുകള്‍ എന്നിവകൊണ്ടാണ് പവലിയന്റെ നിര്‍മ്മാണം. സ്മാര്‍ട്ട്‌സിറ്റി പദ്ധതിയുടെ ആസ്ഥാന മന്ദിരം പൂര്‍ത്തിയാകുന്നത് വരെ പവലിയനിലായിരിക്കും ഓഫീസ് പ്രവര്‍ത്തിക്കുക.

മൂന്നര ലക്ഷം ചതുരശ്ര മീറ്ററില്‍ നിര്‍മിക്കുന്ന ആസ്ഥാന മന്ദിരത്തിന്റെ നിര്‍മാണത്തിലേക്ക് കടക്കുകയാണ് കമ്പനി. പദ്ധതിയുടെ കണ്‍സപ്റ്റ് മാസ്റ്റര്‍ പ്ലാനിന് കൊച്ചി സ്മാര്‍ട്ട് സിറ്റി കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് യോഗം അനുമതി നല്‍കി കഴിഞ്ഞു. 2005ല്‍ തയാറാക്കിയമാസ്റ്റര്‍ പ്ലാനിന് കാലോചിതമായ മാറ്റങ്ങള്‍ വരുത്തിയാണ് ഇത് തയാറാക്കിയിട്ടുള്ളത്. വിശദമായ മാസ്റ്റര്‍ പ്ലാന്‍ തയാറാക്കുന്ന നടപടികള്‍ വൈകാതെ പൂര്‍ത്തിയാക്കും.

രാവിലെ കാക്കനാട്ട് നടന്ന ചടങ്ങില്‍ ധനമന്ത്രി കെഎം മാണി, വ്യവസായ മന്ത്രി പികെ കുഞ്ഞാലിക്കുട്ടി, എക്‌സൈസ് മന്ത്രി കെ ബാബു, പൊതുമരാമത്ത് മന്ത്രി ഇബ്രാഹിം കുഞ്ഞ്, കെപി ധനപാലന്‍ എംപി, എംഎല്‍എമാരായ ബെന്നി ബഹനാന്‍, വി.പി സജീന്ദ്രന്‍, ടീകോം സിഇഒയും കൊച്ചി സ്മാര്‍ട്ട് സിറ്റി കമ്പനി വൈസ് ചെയര്‍മാനുമായ അബ്ദുള്‍ ലത്തീഫ് അല്‍മുല്ല തുടങ്ങിയവര്‍ സംബന്ധിച്ചു.

English summary
Chief minister Oommen Chandy inaugurated the Smartcity pavilion as first phase of Smartcity project. Chandy said the project report for the basic infrastructure works of Smart city must be prepared and also added that an additional amount would be granted for seaport and airport roads
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X