വിഎസ് വിചാരിച്ചാല്‍ തന്നെ പുറത്താക്കാനാവില്ല: മണി

കണ്ണൂരിന്റേത് മഹത്തായ പാരമ്പര്യമാണ്. സാമ്രാജത്വ വിരുദ്ധ സമരത്തിന്റെ പാരമ്പര്യമാണ് കണ്ണൂരിന്റേത്. പിണറായി വിജയന്റെയും വിഎസ് അച്യുതാനന്ദന്റെയും പാരമ്പര്യം രണ്ടാണ്. വിഎസ് മുഖ്യമന്ത്രിയെന്ന നിലയില്‍ ഉത്തരവാദിത്വമില്ലാതെ പ്രവര്‍ത്തിച്ചു. എന്നാല്‍ പിണറായിയുടെ വരവ് ശരിയായ വഴിയിലൂടെയായിരുന്നുവെന്നും മണി പറഞ്ഞു. ഒരു ടിവി ചാനലിന് നല്‍കിയ അഭിമുഖത്തിനിടെയാണ് മണി ഇത്തരമൊരു അഭിപ്രായപ്രകടനം നടത്തിയത്.
കൊലപാതകത്തെ സംബന്ധിച്ച പ്രസംഗം നടത്തിയതിന് തലേന്ന് ചിന്നക്കനാലില്‍ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ മണി വിഎസിനെതിരെ രൂക്ഷ വിമര്‍ശനം നടത്തിയതിന്റെ ടേപ്പ് മാധ്യമങ്ങള്‍ പുറത്തു വിട്ടിരുന്നു.
പ്രസംഗത്തിലുടനീളം മണി പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനെ രൂക്ഷമായി പരിഹസിക്കുന്നുണ്ട്. ''റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാവ് ചന്ദ്രശേഖരനെ ആരോ കൊന്നത് വിവാദമാക്കിയതില്‍ നമ്മുടെ കാരണവര്‍ക്കും പങ്കുണ്ട്. കാര്‍ന്നോര് ആരാണെന്ന് നിങ്ങള്‍ക്ക് അറിയില്ലേ? വിഎസ് അച്യുതാനന്ദന്‍. ചന്ദ്രശേഖരനെ കാണാന്‍ പുള്ളി അവിടെ ചെല്ലുന്നു. അങ്ങേരുടെ അമ്മായിയപ്പനല്ലേ മരിച്ചത്'' ഇങ്ങനെ പോകുന്ന പ്രസംഗത്തില്‍ സിപിഐ, എഐടിയുസി നേതാക്കളേയും രൂക്ഷമായി വിമര്‍ശിക്കുന്നു.
ചുവന്ന കൊടിയും എല്‍ഡിഎഫും ആയതുകൊണ്ടാണ് സിപിഐയെ അടിക്കാത്തതെന്നും സിപിഎമ്മുകാര്‍ തല്ലാന്‍ തുടങ്ങിയാല്‍ സിപിഐക്കാര്‍ ഇവിടെ ഉണ്ടാകില്ലെന്നും മണി പറഞ്ഞിരുന്നു.
ചന്ദ്രശേഖരന്‍ ഉത്തമ കമ്മ്യൂണിസ്റ്റാണെന്ന വി.എസിന്റെ അഭിപ്രായത്തേയും മണി വിമര്‍ശിച്ചു. ചെറ്റത്തരം കാണിക്കുന്നവനാണോ ഉത്തമ കമ്മ്യൂണിസ്‌റ്റെന്നായിരുന്നു മണിയുടെ ചോദ്യം. അതുകൊണ്ടാണ് കുലംകുത്തിയെന്ന് പാര്‍ട്ടി സെക്രട്ടറി വിളിച്ചതെന്നും അതിപ്പോഴും ശരിയാണെന്നും മണി പ്രസംഗത്തില്‍ പറഞ്ഞു.












Click it and Unblock the Notifications