പനി പടരുന്നു; തിരുവനന്തപുരത്ത് നിരോധനാജ്ഞ

മാലിന്യം വഴിയില്‍ തളളുന്നത് ക്രിമിനല്‍ കുറ്റമായി പരിഗണിക്കും. വഴിവാണിഭത്തിനു നിയന്ത്രണമേര്‍പ്പെടുത്തും. അനധികൃത അറവുശാലകള്‍ അടച്ചുപൂട്ടും. ചവര്‍ ലോറികള്‍ തടയുന്നവരെ അറസ്റ്റു ചെയ്യാനും തീരുമാനമായി. നടപടികള്‍ കര്‍ശനമായി നടപ്പാക്കുമെന്ന് ജില്ലാ കളക്ടര്‍ കെഎന്‍ സതീഷ് അറിയിച്ചു.
മഴക്കാലമായതോടെ നഗരത്തിലെങ്ങും പകര്‍ച്ചവ്യാധികള്‍ പെരുകുകയാണ്. തിരുവനന്തപുരത്ത് മാത്രം 620 ഡെങ്കിപ്പനി ബാധിതരുണ്ടെന്നാണ് കണക്ക്.
പൊതുജനത്തിന്റെ ആരോഗ്യത്തിന് ഭീഷണിയുണ്ടാകുന്ന സാഹചര്യത്തില്‍ നടപടികള്‍ സ്വീകരിയ്ക്കുന്നതിനായി നിരോധനാജ്ഞ ഏര്‍പ്പെടുത്താന്‍ ജില്ലാ കലക്ടര്‍ക്ക് അധികാരമുണ്ട്. ഇത് പ്രകാരമാണ് നടപടിയെന്ന് കെഎന്‍ സതീഷ് പറഞ്ഞു. 1994ല്‍ സൂററ്റില്‍ പ്ലേഗ് പൊട്ടിപ്പുറപ്പെട്ടപ്പോഴും നിരോധനാജ്ഞ പുറപ്പെടുവിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications