Get Updates
Get notified of breaking news, exclusive insights, and must-see stories!

ടിപി വധം: കാര്യങ്ങള്‍ ഒരോന്നായി പുറത്തുവരും

VS Achuthanathan
ദില്ലി: ആര്‍എംപി നേതാവ് ടിപി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടതിന് പിന്നിലെ കാര്യങ്ങള്‍ ഒരോന്നായി പുറത്തുവരുമെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍. സിപിഎം കേന്ദ്ര കമ്മിറ്റിയോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയ വിഎസ് ടിപി വധവുമായി ബന്ധപ്പെട്ട് പിടിയിലായ ടികെ രജീഷിന് പാര്‍ട്ടിയുമായി ബന്ധമുണ്ടോ എന്ന ചോദ്യത്തിനോട് പ്രതികരിക്കുകയായിരുന്നു.
മണിയുടെ പ്രസംഗം രാഷ്ട്രീയ ലോകം തമാശയായി മാത്രമേ കാണുന്നുള്ളുവെന്നും വി.എസ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

അതേസമയം ടിപി വധക്കേസില്‍ അറസ്റ്റിലായ ടികെ രജീഷ് സിപിഎം പ്രവര്‍ത്തകനല്ലെന്ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗം ഇപി ജയരാജന്‍ പറഞ്ഞു.

കെടി ജയകൃഷ്ണന്‍ വധക്കേസ് പുനരന്വേഷിക്കുന്നതായുള്ള വാര്‍ത്തകളെ കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് തൃശ്ശൂരിലെ കൊച്ചനിയന്‍ വധവും കണ്ണൂരിലെ നാല്‍പ്പാടി വാസു വധക്കേസുമാണ് ആദ്യം പുനരന്വേഷിക്കേണ്ടതെന്നായിരുന്നു ജയരാജന്റെ മറുപടി. സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ജയരാജന്‍.

ിപി ചന്ദ്രശേഖരന്‍ വധത്തില്‍ ഔദ്യോഗിക പക്ഷത്തിനെതിരെ ശക്തമായി രംഗത്തു വന്ന വിഎസ് ടിപിയുടെ വീട് സന്ദര്‍ശിച്ചിരുന്നു. കൊലപാതക രാഷ്ട്രീയത്തോട് തനിക്ക് യോജിപ്പില്ലെന്ന് പ്രഖ്യാപിച്ച വിഎസിനെ ഒതുക്കാന്‍ നീക്കം നടക്കുന്നതായും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+