കോണ്‍ഗ്രസിനെ ജനങ്ങള്‍ വലിച്ചെറിയും: മോഡി

2002 മുതല്‍ ഇവിടത്തെ ചരിത്രം അങ്ങനെയാണ്. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിനു പകരം ഇവിടെ വികസനത്തിന്റെ രാഷ്ട്രീയമാണ് ഇപ്പോഴുള്ളത്. ഇത്തവണയും ജനങ്ങള്‍ ഞങ്ങളെ തന്നെ അധികാരത്തിലേറ്റുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല.
മുന്നണി രാഷ്ട്രീയത്തിന്റെ വൃത്തികെട്ട അവസ്ഥയാണ് കോണ്‍ഗ്രസ് അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നത്. അഴിമതി നടത്തിയവര്‍ക്കെതിരേ നടപടിയെടുക്കാനാവാതെ അവര്‍ തലതാഴ്ത്തിയിരിക്കുകയാണ്. ജനങ്ങള്‍ യുപിഎ സര്‍ക്കാറിന്റെ ഭരണം കൊണ്ട് പൊറുതി മുട്ടിയിരിക്കുകയാണ്. കേന്ദ്രത്തിലും ഭരണമാറ്റമുണ്ടാകുമെന്ന കാര്യത്തില്‍ സംശയമില്ല.
യുപിഎ മുന്നണി തകര്‍ന്നുകൊണ്ടിരിക്കുകയാണ്. വെള്ളം കയറികൊണ്ടിരിക്കുന്ന ഒരു ബോട്ടിലാണ് മന്‍മോഹന്‍ സിങ് സര്‍ക്കാറിന്റെ യാത്ര. സാമ്പത്തികമേഖലയിലെ പ്രശ്‌നങ്ങള്‍ കൊണ്ടല്ല രൂപയുടെ വിലകുറയുന്നത്. യുപിഎയുടെ പിടിപ്പുകേടുകൊണ്ടാണ്. അഴിമതിയാണ് നിക്ഷേപകരുടെ വിശ്വാസം തകര്‍ത്തത്.
യോഗവേദിക്കു പുറത്തായി സഞ്ജയ് ജോഷിക്ക് അനുകൂലമായി മുദ്രാവാക്യം മുഴക്കിയ സംഘത്തെ പോലിസ് അറസ്റ്റ് ചെയ്തു നീക്കി. നരേന്ദ്ര മോഡിക്കെതിരേ ശക്തമായ നിലപാടെടുത്ത സഞ്ജയ് ജോഷിയ്ക്ക് രാജിവെച്ചു പുറത്തുപോവേണ്ടി വന്നിരുന്നു.
ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി നരേന്ദ്ര മോഡിയും സഞ്ജയ് ജോഷിയും തമ്മില്‍ നിലനിന്നിരുന്ന പോര് മറനീക്കി പുറത്തു വന്നിരുന്നു.
ദേശീയ നിര്‍വ്വാഹക സമിതിയില്‍ നിന്നും സഞ്ജയ് ജോഷിയെ പുറത്താക്കിയതോടെ ജോഷിയെ പിന്തുണച്ചും, പരോക്ഷമായെങ്കിലും മോഡിയെ എതിര്‍ത്തും അഹമ്മദാബാദില്‍ ഉടനീളം പോസ്റ്ററുകളും ഹോര്‍ഡിങ്ങുകളും നിരന്നിരുന്നു. ഇതോടെയാണ് പാര്‍ട്ടിയിലെ ഉള്‍പ്പോര് പരസ്യമായത്.












Click it and Unblock the Notifications