രാഷ്ട്രപതിയായി കോണ്‍ഗ്രസുകാരന്‍ വേണ്ട:സിപിഎം

സിപിഎമ്മിന്റെ ആദ്യ നിലപാട് രാഷ്ട്രപതി സ്ഥാനാര്‍ത്ഥി പ്രണബ് മുഖര്‍ജിയാണെങ്കില്‍ പിന്തുണയ്‌ക്കും എന്നായിരുന്നു. എന്നാല്‍ രാഷ്ട്രപതി സ്ഥാനത്തേക്ക് കോണ്‍ഗ്രസ് അല്ലാത്ത ഏതെങ്കിലും പാര്‍ട്ടിയില്‍ നിന്നും മതി എന്നാണ് കേന്ദ്ര കമ്മറ്റിയില്‍ അഭിപ്രായം ഉയര്‍ന്നത്.
രാഷ്ട്രപതി സ്ഥാനത്തേക്ക് ആരെ പിന്തുണയ്‌ക്കണം എന്നു തീരുമാനിക്കാന്‍ ശനിയാഴ്‌ച ചേര്‍ന്ന കേന്ദ്ര കമ്മറ്റി യോഗത്തിലാണ് ഇങ്ങനെയൊരു അഭിപ്രായം ഉയര്‍ന്നു വന്നത്. ഇക്കാര്യം സംബന്ധിച്ച് അന്തിമ തീരുമാനത്തില്‍ എത്താന്‍ പോളിറ്റ് ബ്യൂറോയെ ചുമതലപ്പെടുത്തിയിരിക്കുകയാണ്.
ഞായറാഴ്‌ച ചേരുന്ന കേന്ദ്ര കമ്മറ്റി യോഗത്തില്‍ കേരളത്തിലെ സംഘടനാ പ്രശ്‌നങ്ങള്‍ ചര്‍ച്ചാ വിഷയം ആവും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. വിഎസ് അച്യതാനന്ദനെതിരെ നടപടി എടുക്കേണ്ടതില്ല എന്ന് ശനിയാഴ്‌ച ചേര്‍ന്ന പിബി യോഗത്തില്‍ തീരുമാനമായിരുന്നു. എന്നാല്‍ നടപടി സംബന്ധിച്ച് വിശദമായി ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര, സംസ്‌താന കമ്മറ്റികളെ ചുമതലപ്പെടുത്തിയിരിക്കുകയാണ്.












Click it and Unblock the Notifications