അതിരപ്പിള്ളി:സംസ്ഥാനം കേന്ദ്രത്തിന് കത്തയച്ചു

കര്‍ണ്ണാടകയിലെ ഗുണ്ടിയ പദ്ധതിക്ക് അനുമതി നിഷേധിച്ചിരുന്നത് പുനപരിശോധിച്ച സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാറിന്റെ ഭാഗത്തു നിന്നും ഇങ്ങനെയൊരു നീക്കം ഉണ്ടായിരിക്കുന്നത്. ഗുണ്ടിയ പദ്ധതിക്ക് നല്‍കിയ പരിഗണന അതിരപ്പിള്ളി പദ്ധതിക്കും നല്‍കണം എന്നാണ് കേരളത്തിന്റെ ആവശ്യം.
ഈയാവശ്യം കാണിച്ച് മെയ് 23നാണ് സംസ്ഥാനം പ്രധാനമന്ത്രിക്കും കേന്ദ്ര വനം - പരിസ്ഥിതി മന്ത്രാലയത്തിനും കത്തയച്ചത്.
അതീവ പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളില്‍ ഡാം പാടില്ല എന്ന ശുപാര്‍ശയാണ് മാധവ് ഗാഡ്‌ഗില്‍ സര്‍ക്കാറിന് സമര്‍പ്പിച്ചിരിക്കുന്നത്. എന്നാല്‍ വനം - പരിസ്ഥിതി മന്ത്രി ജയന്തി നടരാജന്‍ റിപ്പോര്‍ട്ട് സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനം എടുത്തിട്ടില്ല എന്നാണ് അറിയിച്ചിട്ടുള്ളത്.












Click it and Unblock the Notifications