കേന്ദ്ര കമ്മറ്റിയും വിഎസിനൊപ്പം

എന്നാല്‍ വിഎസിന്റെ പരസ്യ പ്രസ്‌താവന ഉള്‍പ്പെടെയുള്ള പാര്‍ട്ടിയുടെ കേരള ഘടകത്തെ ഇപ്പോള്‍ ഉലച്ചു കൊണ്ടിരിക്കുന്ന പ്രശ്‌നങ്ങളെല്ലാം സംസ്ഥാന കമ്മറ്റിയില്‍ ചര്‍ച്ച ചെയ്യാനും യോഗത്തില്‍ തീരുമാനമായി. രണ്ടു ദിസവമായി നടന്നുകൊണ്ടിരുന്ന കേന്ദ്ര കമ്മറ്റി യോഗത്തിലാണ് ഈ തീരുമാനങ്ങള്‍.
വിഎസിനെതിരെ നടപടി ആവശ്യമുണ്ടോ എന്ന് സംസ്ഥാന കമ്മറ്റിക്ക് പരിശോധിക്കാവുന്നതാണ്. അതേസമയം വിഎസ് കേന്ദ്ര നേതൃത്വത്തിന് അയച്ച കത്ത് യോഗത്തില്‍ പരിഗണിച്ചിരുന്നു.
സംസ്ഥാന നേതൃത്വത്തിന്റെ പാളിച്ചയെ തുടര്‍ന്നാണ് പരസ്യ പ്രസ്‌താവനയിലേക്ക് കാര്യങ്ങള്‍ നീണ്ടതെന്ന് വിഎസ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ടിപി വധത്തില്‍ പാര്‍ട്ടിയുടെ നിലപാട് പൊതു നിലപാടിന് കടകവിരുദ്ധം ആയിരുന്നു എന്നറിയിച്ച അദ്ദേഹം എംഎം മണിയുടെ വിവാദ പ്രസംഗം പാര്‍ട്ടിയുടെ പ്രതിഛായയെ മോശമാക്കി എന്നും കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.












Click it and Unblock the Notifications