വിഎസിനെതിരെ നടപടിയില്ല:പിബി

അതേസമയം വിവാദ പ്രസംഗം നടത്തിയ സിപിഎം ഇടുക്കി ജില്ലാ തെക്രട്ടറി എംഎം മണിക്കെതിരെ നടപടി എടുക്കുന്നതില്‍ വൈകിയതില്‍ സംസ്ഥാന നേതൃത്വത്തിനെതിരെ പിബിയില്‍ വിമര്‍ശനം ഉയരുകയും ചെയ്‌തു.
വിഎസ് കേന്ദ്ര നേതൃത്വത്തിന് വിഎസ് അയച്ച കത്ത് വിശദമായ ചര്‍ച്ചയ്‌ക്ക് വിധേയമാക്കും എന്നാണ് റിപ്പോര്‍ട്ട്. കത്തില്‍ കേരളത്തിലെ ഇപ്പോഴത്തെ പാര്‍ട്ടിയുടെ അവസ്ഥ, പിണറായിയുടെ കുലംകുത്തി പ്രയോഗം തുടങ്ങിയ കാര്യങ്ങള്‍ വിഎസ് പറഞ്ഞിട്ടുണ്ട് എന്നാണ് സൂചന.
വിഎസിന്റെ പരസ്യ പ്രസ്‌താവനയ്‌ക്കെതിരെ തല്‍ക്കാലം നടപടി ഇല്ലെങ്കിലും, കേരളത്തിലെ നേതാക്കള്‍ നടത്തുന്ന പരസ്യ പ്രസ്‌തവനയ്‌ക്കെതിരെ ശക്തമായ മുന്നറിയിപ്പ് നല്‍കാനാണ് പിബി തീരുമാനം എന്നും സൂചനയുണ്ട്.
കേരളത്തില്‍ ഇപ്പോള്‍ പാര്‍ട്ടി അകപ്പെട്ടിരിക്കുന്ന പ്രത്യേക പ്രതിസന്ധി ഘട്ടം പരിഗണിച്ച് വളരെ ശ്രദ്ധിച്ച് മുന്നോട്ടു പോവുകയും പരിഹാരം കാണുകയും ചെയ്യുക എന്ന ഒരു നിലപാടിലാണ് നേതൃത്വം എന്നു വേണം മനസ്സിലാക്കാന്‍.
ജൂണ്‍ 17 മുതല്‍ 21 വരെ സംസ്ഥാന കമ്മറ്റി, സംസ്ഥാന സെക്രട്ടറിയേറ്റ് യോഗങ്ങള്‍ ചേരുന്നുണ്ട്. ഈ യോഗങ്ങളില്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടും പിബി അംഗം എസ് രാമചന്ദ്ര പിള്ളയും പങ്കെടുക്കും.












Click it and Unblock the Notifications