Get Updates
Get notified of breaking news, exclusive insights, and must-see stories!

തായ്‌വാനില്‍ ഭൂചലനം

Earth Quake
തായ്‌പെയ്‌: തായ്‌വാനില്‍ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. തായ്‌വാന്റെ കിഴക്കന്‍ തീരത്താണ്‌ ഭൂചലനം ശക്തമായി അനുഭവപ്പെട്ടത്‌. ഈ ഭാഗങ്ങളില്‍ ഭൂചലനം റിക്ടര്‍ സ്‌കെയിലില്‍ 6.5 രേഖപ്പെടുത്തി. ശനിയാഴ്‌ച രാത്രിയാണ്‌ ഭൂചലനം ഉണ്ടായത്‌.

ഭൂചലനത്തില്‍ ആളപായമോ, നാശനഷ്ടമോ ഉണ്ടായിട്ടില്ല എന്നാണ്‌ റിപ്പോര്‍ട്ട്‌. ഭൂചലനം അനുഭവപ്പെട്ടിടത്ത്‌ നിന്നും 70 കിലോമീറ്റര്‍ അകലെയുള്ള തെക്കുകിഴക്കന്‍ പ്രദേശമായ യിലാന്‍ ആണ്‌ ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം എന്നാണ്‌ തായ്‌ ഭൂകമ്പ നിരീക്ഷണ കേന്ദ്രം അറിയിച്ചത്‌.

മെയില്‍ ഇറ്റലിയിലും മാര്‍ച്ചില്‍ ജപ്പാനിലുമാണ്‌ ഇതിനു മുമ്പ്‌ അവസാനമായി റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ട ഭൂചലനങ്ങള്‍. ഇറ്റലിയിലുണ്ടായ ഭൂചലനത്തില്‍ കനത്ത നാശനഷ്ടങ്ങള്‍ അനുഭവപ്പെടുകയും മൂന്നു ജീവന്‍ നഷ്ടപ്പെടുകയും ചെയ്‌തു. ഇവിടെ റിക്ടര്‍ സ്‌കെയിലില്‍ 6 ആണ്‌ രേഖപ്പെടുത്തിയിരുന്നത്‌.

പതിന്നാലാം നൂറ്റണ്ടിലെ എസ്റ്റെന്‍സെ കൊട്ടാരം ഉള്‍പ്പെടെയുള്ള ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങള്‍ ഇറ്റലിയില്‍ ഭൂചലനത്തില്‍ തകരുരയുണ്ടായിരുന്നു.

ജപ്പാനില്‍ ഉണ്ടായ ഭൂചലനം റിക്ടര്‍ സ്‌കെയിലില്‍ 6.8 കമ്പനമാണ്‌ രേഖപ്പെടുത്തിയിരുന്നത്‌. ഇവിടെ ഭൂചലനത്തെ തുടര്‍ന്ന്‌ സുനാമി മുന്നറിയിപ്പ്‌ പുറപ്പെടുവിക്കുകയുണ്ടായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+