ലാവലിന്‍: പിണറായിയെ രക്ഷിക്കാന്‍ ശ്രമിച്ചത് തെറ്റ്

പാര്‍ട്ടി സെക്രട്ടറിയെ രക്ഷിക്കാനായാണ് അച്ചടക്കം എന്ന വാള്‍. സെക്രട്ടറിയുടെ നയവ്യതിയാനം മറച്ചുപിടിക്കാന്‍ തെറ്റുകള്‍ ആവര്‍ത്തിക്കുകയാണ്. ലാവലിന്‍ കേസില്‍ പിണറായിയെ രക്ഷിക്കാന്‍ പാര്‍ട്ടി നടത്തിയ നീക്കം ഗുരുതരമായ വീഴ്ചയായിരുന്നു. അന്നു ചെയ്ത തെറ്റിന്റെ പാരമ്യത്തിലാണ് പാര്‍ട്ടിയിലെ ഇപ്പോഴത്തെ പ്രതിസന്ധി.
സെക്രട്ടറിയാണ് പാര്‍ട്ടിയെന്ന നിലപാട് കമ്മ്യൂണിസ്റ്റ് രീതിയല്ല. പാര്‍ട്ടി വിട്ടു പോയവരോട് വിരോധമില്ല. എന്നാല്‍ പ്രത്യയശാസ്ത്രം മുറുകെ പിടിച്ച് പാര്‍ട്ടിക്കുള്ളില്‍ നിന്ന് തെറ്റുകള്‍ ചൂണ്ടിക്കാട്ടുന്നവരെ പുറത്താക്കുകയും ഭീഷണിപ്പെടുത്തുകയും കൊല്ലുകയും ചെയ്യുന്നു. ഇത് ശരിയല്ല.
അഴിമതി കേസുകളിലും ക്രിമിനല്‍ കേസുകളിലും ശിക്ഷ വിധിക്കേണ്ടത് കോടതിയാണ്. സിബിഐയുടെ കണ്ടെത്തല്‍ പാര്‍ട്ടിയ്ക്കും ബാധകമാണ്. അഴിമതി ആരോപണ വിധേയരായവരെ സംരക്ഷിക്കുന്ന നിലപാട് ശരിയല്ലെന്നും വിഎസ് പറഞ്ഞു. ഔദ്യോഗികപക്ഷത്തിനെതിരെ താനെടുത്ത നിലപാടില്‍ നിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കുന്നതായിരുന്നു വിഎസിന്റെ പ്രസംഗം.
ഇതേ വിഷയങ്ങള്‍ ഉന്നയിച്ച് വിഎസ് കഴിഞ്ഞ ദിവസം പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന് കത്തയച്ചിരുന്നു. എന്നാല്‍ സംസ്ഥാന നേതൃത്വത്തിനെതിരെ വിഎസ് കത്തില്‍ ഉന്നയിച്ച വിഷയങ്ങള്‍ കേന്ദ്രകമ്മറ്റിയില്‍ ചര്‍ച്ച ചെയ്യാന്‍ അനുവദിച്ചില്ല. സംസ്ഥാനത്തു തന്നെ ഇവ ചര്‍ച്ച ചെയ്താല്‍ മതിയെന്ന നിലപാട് ഔദ്യോഗിക പക്ഷത്തിന് ഗുണമായി.












Click it and Unblock the Notifications