കൊലക്കേസ് പ്രതികളായ സഹോദരങ്ങളെ വെട്ടിക്കൊന്നു

ഞായറാഴ്ച രാത്രി എട്ടു മണിയോടെ അരീക്കോടിനുടുത്ത കുനിയില്‍ അങ്ങാടിയില്‍ ഇവരെ അജ്ഞാത സംഘം വെട്ടിപ്പരുക്കേല്‍പ്പിക്കുകയായിരുന്നു.വാഹനത്തിലെത്തിയ ഏഴോളം പേരടങ്ങുന്ന മുഖംമൂടി സംഘമാണ് ആക്രമിച്ചത്. ഇരുവരെയും കോഴിക്കോട്ടെ ആശുപത്രികളില്‍ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയരാക്കി. എന്നാല്‍ പുലര്‍ച്ചയോടെ ഇരുവരും മരിച്ചു.
അതീഖ് റഹ്മാനെ കൊലപ്പെടുത്തിയതിന്റെ പ്രതികാരമാണു സംഭവമെന്നു പൊലീസിന് സൂചന കിട്ടിയിട്ടുണ്ട്. കുനിയിലെ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് നടത്തിപ്പുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കവും പൂര്‍വവൈരാഗ്യവുമാണു കഴിഞ്ഞ ജനുവരി അഞ്ചിനു ചെമ്രക്കോട്ടൂര്‍ കുറുവാടാന്‍ ഉമ്മര്‍ ഹാജിയുടെ മകന്‍ അതിഖ് റഹ്മാന്‍ (35) നെ കൊലപ്പെടുത്തുന്നതിലേക്കു നയിച്ചത്.
അതീഖ് റഹ്മാന്‍ വധിക്കപ്പെട്ട കുനിയില്‍ ന്യൂബസാറില്‍ അതേസ്ഥലത്ത് നില്‍ക്കുകയായിരുന്നു ജാമ്യത്തിലിറങ്ങിയ പ്രതികള്‍. അപ്രതീക്ഷിതമായി വാഹനത്തില്‍ നിന്നിറങ്ങിയ മുഖംമൂടി സംഘം ഇരുവരെയും വെട്ടി സ്ഥലം വിടുകയായിരുന്നു. പ്രതികള്‍ക്കെതിരെ പ്രതികാര നടപടികള്‍ക്ക് സാധ്യതയുണ്ടെന്ന് പോലീസിന് സൂചനയുണ്ടായിരുന്നു. ഇതിനാല്‍ കുനിയില്‍ പ്രദേശത്ത് പൊതുപരിപാടികള്‍ക്ക് പോലീസ് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ പൊലീസിന്റെ കണക്കുക്കൂട്ടല്‍ തെറ്റിച്ച് സംഘം ആക്രമണം നടത്തുകയായിരുന്നു.
കഴിഞ്ഞ ജനവരി അഞ്ചിനാണ് അതീഖുറഹ്മാന്‍ വധിക്കപ്പെട്ടത്. കേസില്‍ മൊത്തം ആറ് പ്രതികളാണ് ഉണ്ടായിരുന്നത്.












Click it and Unblock the Notifications