മണിയുടെ പ്രസംഗം: സര്‍ക്കാരിന് തിരിച്ചടി

മണിയുടെ പ്രസംഗത്തിന്റെ സിഡിയും സര്‍ക്കാര്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. മണിയുടെ വെളിപ്പെടുത്തലില്‍ 13 കൊലപാതകങ്ങളെ പറ്റിയാണ് പരാമര്‍ശിച്ചത്. എന്നാല്‍ ഇതില്‍ പത്തെണ്ണത്തിന്റെ വിശദാംശങ്ങള്‍ മറച്ചു വച്ചിരിക്കുകയാണ്. ഇത് കുറ്റകരമാണെന്നും സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു. പൊലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതിന്റെ പേരില്‍ മണിയ്‌ക്കെതിരെ കേസെടുക്കാന്‍ കഴിയുമെന്നും സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു.
എന്നാല്‍ എഫ്‌ഐആറിന്റെ വിശദാംശങ്ങള്‍ പരിശോധിക്കുന്നില്ലെന്ന് കോടതി അറിയിച്ചു. എഫ്‌ഐആറിന്റെ നിയമവശങ്ങള്‍ മാത്രമാണ് പരിശോധിക്കുന്നതെന്ന് വ്യക്തമാക്കിയ കോടതി കേസ് പരിഗണിക്കുന്നത് വെള്ളിയാഴ്ചത്തേയ്ക്ക് മാറ്റി.
രാഷ്ട്രീയ പ്രതിയോഗികളെ പട്ടിക തയ്യാറാക്കി കൊലപ്പെടുത്തിയെന്ന മണിയുടെ വെളിപ്പെടുത്തലാണ് വിവാദമായത്. 13 പേരുടെ പട്ടിക തയ്യാറാക്കിയതില്‍ മൂന്ന് പേരെ കൊലപ്പെടുത്തിയെന്നാണ് മണി വെളിപ്പെടുത്തിയത്. ഒരാളെ വെടിവെച്ചുകൊന്നു, ഒരാളെ തല്ലിക്കൊന്നു, ഒരാളെ കുത്തിക്കൊന്നു എന്നായിരുന്നു മണിയുടെ പരാമര്‍ശം. മുള്ളന്‍ചിറ മത്തായി, അഞ്ചേരി ബേബി, മുട്ടുകാട് നാണപ്പന്‍ എന്നിവരെ കൊലപ്പെടുത്തിയ കാര്യമാണ് മണി പരാമര്‍ശിച്ചത്












Click it and Unblock the Notifications