ആനക്കൊമ്പ്: ലാലിനെതിരെ അന്വേഷണം

ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയിലാണ് മോഹന്‍ലാലിന്റെ വീട്ടില്‍ നിന്ന് ആനക്കൊമ്പ് കണ്ടെടുത്തുത്തത്.ആനക്കൊമ്പ് കൈവശം വയ്ക്കാന്‍ പ്രത്യേക ലൈസന്‍സ് ആവശ്യമാണെന്നും ഇല്ലെങ്കില്‍ താരത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ അന്ന് പറഞ്ഞിരുന്നു. പിന്നീട് ആനക്കൊമ്പ് കൈവശം വയ്ക്കാന്‍ താരത്തിന് അനുമതിയില്ലെന്ന് വ്യക്തമായി.
2012 ഫെബ്രുവരി 29ന് വന്യജീവിവിഭാഗം ഡെപ്യൂട്ടി ഫോറസ്റ്റ് ഓഫീസര്‍ക്ക് സമര്‍പ്പിക്കപ്പെട്ട അപേക്ഷയ്ക്ക് നല്‍കിയ മറുപടിയില്‍ കണ്ടെടുത്തത് ആനക്കൊമ്പു തന്നെ എന്ന് വ്യക്തമാക്കിയിരുന്നു.
എന്നാല്‍ ഇപ്പോള്‍ ആനക്കൊമ്പ് എവിടെയാണെന്ന ചോദ്യത്തിന് അത് തങ്ങള്‍ക്ക് കൈമാറ്റം ചെയ്തിട്ടില്ലെന്നായിരുന്നു മറുപടി. അപ്പോള്‍ കൈമാറ്റം ചെയ്യപ്പെടാത്ത വസ്തു ആനക്കൊമ്പാണെന്ന് വനം വകുപ്പ് എങ്ങനെ തിട്ടപ്പെടുത്തിയെന്നത് ചര്‍്ച്ചയായിരുന്നു.
ആനക്കൊമ്പാണെന്ന് സംശയമുയര്‍ന്ന വസ്തു കസ്റ്റഡിയിലെടുക്കേണ്ടതിന് പകരം അത് ലാലിന്റെ വീട്ടില്‍ തന്നെ സൂക്ഷിച്ച നടപടി വിവാദമായിരുന്നു. ലാലിനെതിരെ നടപടിയെടുക്കാത്തതിന് പിന്നില്‍ നടനും വനംമന്ത്രിയുമായ ഗണേഷ് കുമാറിന് പങ്കുണ്ടെന്നും ആരോപണമുയര്‍ന്നിരുന്നു.












Click it and Unblock the Notifications