ടിപി വധം ക്വട്ടേഷന്‍ സംഘാംഗം പിടിയില്‍

2009ല്‍ കുന്നോത്തുപറമ്പില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനായ രാജേഷിനെ വെട്ടിക്കൊന്ന കേസില്‍ പ്രതിയാണ് അനൂപ്. നേരത്തെ ആര്‍എസ്എസുകാരനായിരുന്ന അനൂപ് പിന്നീട് സിപിഎമ്മില്‍ ചേരുകയായിരുന്നു.
ഇടങ്കയ്യനായ അനൂപാണ് ഇന്നോവ കാര്‍ ഓടിച്ചതെന്ന് പറയപ്പെടുന്നു. കാറില്‍ നിന്നിറങ്ങി ചന്ദ്രശേഖരനെ വെട്ടുന്നതിലും ഇയാള്‍ പങ്കാളിയായിരുന്നതാണ് സൂചന. അനൂപിനെ അന്വേഷണസംഘം വിശദമായി ചോദ്യംചെയ്തുവരികയാണ്. കിര്‍മാണി മനോജിന്റെ അറസ്റ്റിലേക്കു വഴിതെളിക്കുന്ന നിര്‍ണായക വിവരങ്ങള്‍ ഇയാളില്‍ നിന്നു ലഭിച്ചേക്കുമെന്നാണ് പ്രതീക്ഷ.
അതിനിടെ പ്രതികള്‍ സഞ്ചരിച്ച കാര്‍ കണ്ടെത്തിയ സ്ഥലത്തിനു സമീപം രക്തംപുരണ്ട വസ്ത്രങ്ങള്‍ കണ്ടെത്തി. ചൊക്ലിയിലെ മാരാങ്കണ്ടിയില്‍ നിന്ന് കിട്ടിയ വസ്ത്രങ്ങള്‍ കൊലയാളികളുടേതാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. അന്വേഷണസംഘം ഈ വസ്ത്രങ്ങള്‍ വടകരയിലേക്കു കൊണ്ടുപോയി. ചൊക്ലിയിലെ സിപിഎം. പ്രവര്‍ത്തകരായ ഷാജു, സന്തോഷ് എന്നിവരുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് സംഘം പരിശോധന നടത്തിയത്.












Click it and Unblock the Notifications