• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

വിഎസ്സിനെ പ്രതിപക്ഷം അപമാനിച്ചു: പിസി ജോര്‍ജ്ജ്

  • By Nisha Bose

തിരുവനന്തപുരം: നിയമസഭയില്‍ പ്രതിപക്ഷ എംഎല്‍എമാര്‍ വിഎസ് അച്യുതാനന്ദനെ അപമാനിച്ചുവെന്ന് ചീഫ് വിപ്പ് പിസി ജോര്‍ജ്ജ്.പികെ ബഷീര്‍ എംഎല്‍എ പ്രശ്‌നത്തില്‍ സഭ ബഹിഷ്‌കരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് സഭയില്‍ പ്രഖ്യാപിച്ച ശേഷവും കോടിയേരി ബാലകൃഷ്ണന്റെ നേതൃത്വത്തിലുളള കണ്ണൂര്‍ ലോബിയുടെ കീഴിലുള്ള പ്രതിപക്ഷ എംഎല്‍എമാര്‍ നടത്തളത്തിലിറങ്ങി മുദ്രാവാക്യം മുഴക്കുകയായിരുന്നു.

വിഎസിന്റെ വാക്കുകള്‍ മുഖവിലയ്‌ക്കെടുക്കാതെ അവര്‍ സഭയില്‍ അരാജകത്വം സൃഷ്ടിക്കാന്‍ ശ്രമിച്ചു. ഈ സാഹചര്യത്തില്‍ പ്രതിപക്ഷനേതാവായി തുടരണമോ എന്ന കാര്യം വിഎസ് തന്നെ തീരുമാനിക്കണം. പികെ ബഷീറിനെ പ്രതി ചേര്‍ത്തതിലൂടെ സര്‍ക്കാരിന്റെ നിഷ്പക്ഷത തെളിഞ്ഞിരിക്കുകയാണെന്നും പിസി ജോര്‍ജ് പറഞ്ഞു.

പികെ ബഷീര്‍ എംഎല്‍എയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷ ബഹളം വച്ചതിനെ തുടര്‍ന്ന് സ്പീക്കര്‍ സഭാനടപടികള്‍ നിറുത്തിവച്ചിരുന്നു.

പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണനാണ് ഇത് സംബന്ധിച്ച അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. കൊലക്കേസിലെ പ്രതി നിയമസഭയില്‍ ഇരിക്കുന്നത് നാണക്കേടാണ്. പി.കെ ബഷീര്‍ എം.എല്‍.എയെ ഉടന്‍ അറസ്റ്റ് ചെയ്യണം. എം.എല്‍.എയുടെ കൊലവിളിയും കൊലപാതകവും തമ്മില്‍ ബന്ധമുണ്ട്. കേസിലെ പ്രതികളെല്ലാം മുസ്‌ലിം ലീഗുകാരാണെന്നും കൊടിയേരി പറഞ്ഞു.

ഞായറാഴ്ച വൈകീട്ട് എഴരയോടെയാണ് കുനിയില്‍ അങ്ങാടിയില്‍ അബൂബക്കറിനും ആസാദിനും വെട്ടേറ്റത്. ഫുട്‌ബോള്‍ മേള നടത്തിപ്പുമായി ബന്ധപ്പെട്ട് കുനിയിലെ രണ്ട് കല്‍് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ അഭിപ്രായവ്യത്യാസം മുമ്പ് അടിപിടിയില്‍ കലാശിക്കുകയും കഴിഞ്ഞ ജനുവരി അഞ്ചിന് കുറുവങ്ങാടന്‍ നടുപ്പാട്ടില്‍ അത്തീഖ് റഹ്മാന്‍ (32) കുത്തേറ്റ് മരിക്കുകയും ചെയ്തിരുന്നു.

സംഭവത്തില്‍ അറസ്റ്റിലായ ആറുപ്രതികളില്‍ അബൂബക്കറും ആസാദും രണ്ട് മാസത്തോളം മഞ്ചേരി സബ്ജയിലില്‍ കഴിഞ്ഞശേഷം ജാമ്യത്തിലിറങ്ങിയതായിരുന്നു. അത്തീഖുറഹ്മാന്‍ വധത്തിന്റെ പ്രതികാരമാണ് ഇവരുടെ കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് സൂചന.

അതീഖുറഹ്മാന്‍ കുടുംബസഹായ ഫണ്ട് വിതരണച്ചടങ്ങില്‍ നടത്തിയ പ്രസംഗത്തെ അടിസ്ഥാനമാക്കിയാണ് എം.എല്‍.എയെ ആറാം പ്രതിയാക്കി കേസെടുത്തിട്ടുള്ളത്.

English summary
PC George accused that opposition MLA's insulted VS Achuthananthan.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more