സ്‌കൂളിനുമേല്‍ മരം വീണ് 40കുട്ടികള്‍ക്ക് പരിക്ക്

ഒരു അധ്യാപികയ്‌ക്കും പരിക്കേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ത്ഥികളെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും മറ്റുള്ളവരെ വൈക്കം സര്‍ക്കാര്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്.
ചെമ്പിലെ എസ്‌എന്‍എല്‍പി സ്‌കൂള്‍ കെട്ടിടത്തിനു മുകളിലേക്കാണ് മരം കടപുഴകി വീണത്. ശക്തമായ മഴയിലും കാറ്റിലും സ്‌കൂളിനടുത്തുണ്ടായിരുന്ന തേക്ക് ആണ് കടപുഴകി കെട്ടിടത്തിനു മുകളിലേക്ക് വീണത്.
മരം വീഴുന്ന സമയത്ത് സകൂള്‍ ഉച്ചഭക്ഷണത്തിന് വിട്ടിരിക്കുന്നതിനാലാണ് അപകടത്തില്‍ പരിക്കേറ്റവരുടെ എണ്ണം നാല്‍പതില്‍ ഒതുങ്ങിയത്.












Click it and Unblock the Notifications