സൗമ്യ: പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് കാണാനില്ല

ഫോറന്‍സിക് വിഭാഗം മേധാവിയായിരുന്ന ഷേര്‍ളി വാസു സ്ഥലംമാറിപ്പോകുന്നതിന്റെ ഭാഗമായി രേഖകള്‍ പരിശോധിച്ചപ്പോഴാണ് ഫയലുകള്‍ കാണാനില്ലെന്ന വിവരം പുറത്തു വന്നത്. പൊലീസിലെ ഉന്നതര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് സംശയിക്കുന്ന സമ്പത്ത് കേസിലും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന് പ്രധാന സ്ഥാനമുണ്ട്.
പോസ്റ്റ്മോര്‍ട്ടം നടത്തുമ്പോള്‍ എടുക്കുന്ന കുറിപ്പുകളും റിപ്പോര്‍ട്ടുകളുടെ ഫോട്ടോസ്റ്റാറ്റ് കോപ്പികളുമാണ് കാണാതായതെന്നാണ് അധികൃതര്‍ നല്കുന്ന വിശദീകരണം. ജൂണ്‍ നാലിന് ഷേര്‍ളി വാസു കോഴിക്കോട് മെഡിക്കല്‍ കോളേജിലേയ്ക്ക് സ്ഥലം മാറിപ്പോയിരുന്നു. ഇതിന് മുന്‍പ് രണ്ട്, മൂന്ന് തീയ്യതികളില്‍ ഫോറന്‍സിക് വിഭാഗത്തിലെ ഡോക്ടര്‍മാര്‍ സംയുക്തമായി നടത്തിയ പരിശോധനയില്‍ പന്ത്രണ്ടോളം ഫയലുകള്‍ കാണാതായതായി വ്യക്തമായിരുന്നു.
എന്നാല്‍ കാണാതായ ഫയലുകളുടെ നമ്പര്‍ മാത്രമാണ് അന്ന് കുറിച്ചെടുത്തിരുന്നത്. എന്നാല്‍ പിന്നീട് കൂടുതല്‍ പരിശോധന നടത്തിയതില്‍ നിന്നാണ് സൗമ്യ, സമ്പത്ത് വധക്കേസുകളുടെ റിപ്പോര്‍ട്ടുകളും കാണാതയവയില് ഉള്‍പ്പെട്ടിട്ടുള്ളതായി വ്യക്തമായത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ യഥാര്‍ത്ഥ പകര്‍പ്പുകള്‍ കോടതിയിലാണെന്നും ഇവ കമ്പ്യൂട്ടറില്‍ സൂക്ഷിച്ചിട്ടുള്ളതിനാല്‍ നഷ്ടപ്പെടില്ലെന്നും അധികൃതര്‍ പറയുന്നു. നഷ്ടപ്പെട്ട മറ്റു ഫയലുകളെ കുറിച്ചുള്ള വിവരങ്ങള്‍ അറിവായിട്ടില്ല.
-
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം












Click it and Unblock the Notifications